ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപ്പിടിച്ചു; അടുക്കളയില്‍നിന്ന് തീ പടർന്നതെന്ന് സംശയം

Spread the love

ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപ്പിടിച്ചു. പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റിന് സമീപം ഞായറാഴ്ച ഒന്നരയോടെ ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അടുക്കളയില്‍നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഹൗസ്‌ബോട്ടിന്റെ ഉള്ളില്‍ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി.

video
play-sharp-fill

ബോട്ടിന്റെ മുന്‍ഭാഗത്തേക്ക് തീ പടര്‍ന്നില്ല. സഞ്ചാരികള്‍ കുറവായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

അഗ്‌നിരക്ഷാസേന എത്തി തീ അണച്ചു. ഉല്ലാസയാത്ര ആരംഭിക്കും മുന്‍പാണ് അപകടമുണ്ടായത്. പുക ഉയര്‍ന്നതോടെ ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group