വേമ്പനാട് കായലിൽ തീ പിടിച്ച ഹൗസ് ബോട്ട് പൂർണമായി കത്തി നശിച്ചു: വിനോദ സഞ്ചാരികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി: തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല

Spread the love

കുമരകം: വേമ്പനാട് കായലിൽ തീ പിടിച്ച ഹാസ് ബോട്ട് പൂർണമായി കത്തിനശിച്ചു. വൈക്കത്ത് നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും ബോട്ട് പൂർണ്ണമായും കത്തി നശിച്ചിരുന്നു.

video
play-sharp-fill

വിനോദ സഞ്ചാരികളുമായി കായൽ സവാരി നടത്തിയ ഹൗസ് ബോട്ടാണ് ഇന്നലെ കത്തി നശിച്ചത്. ചിത്തിര പള്ളിക്കു സമീപം വേമ്പനാട്ടുകായലിൽ ഇന്നലെ 3.30 നായിരുന്നു സംഭവം.

തീ പിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ഹൗസ് ബോട്ടിൽ ഒരു കുടുംബത്തിലെ രണ്ട് പേരാണ് വിനോദസഞ്ചാരികളായി ഉണ്ടായിരുന്നത്. അവരെ രണ്ടു പേരേയും ജീവനക്കാർ മറ്റൊരു ബോട്ടിലേക്ക് കയറ്റി രക്ഷപടുത്തി. കുമരകം പോലീസും പുളിംകുന്ന് പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group