സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ വീട്ടമ്മ മരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊടുങ്ങല്ലൂര്‍: എറിയാട് വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തില്‍ വീട്ടിമ്മ മരിച്ചു.എറിയാട് ബ്ലോക്കിന് തെക്കുവശം ഇളങ്ങരപ്പറമ്പിൽ നാസറിൻ്റെ ഭാര്യ റിൻസിയാണ്(30) മരിച്ചത്.

ഇന്നലെ രാത്രിയിലാണ് യുവാവ് റിന്‍സിയെ ആക്രമിച്ചത്.ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം.കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിൻസി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് വീട്ടമ്മയെ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു.അതു വഴി വന്ന രണ്ട് മദ്രസ അദ്ധ്യാപകർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി പിൻവാങ്ങി.

തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.എന്നാല്‍ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിച്ചു .റിന്‍സിയെ ആക്രമിച്ച യുവാവിനായുള്ള തിരച്ചിൽ പോലീസ് ഊര്‍ജ്ജിതമാക്കി.സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.