play-sharp-fill
പത്തനംതിട്ട മലയാലപ്പുഴയിൽ വൈദ്യുതി വേലിയിൽ കുരുങ്ങി വീട്ടമ്മ മരിച്ചു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും ഷോക്കേറ്റു

പത്തനംതിട്ട മലയാലപ്പുഴയിൽ വൈദ്യുതി വേലിയിൽ കുരുങ്ങി വീട്ടമ്മ മരിച്ചു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും ഷോക്കേറ്റു

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വളളിയാനി ചരിവുപുരയിടത്തിൽ ശാന്തമ്മ എബ്രഹാം ആണ് മരിച്ചത്. 63 വയസായിരുന്നു.

സമീപവാസിയുടെ പുരയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ശാന്തമ്മയ്ക്ക് ഷോക്കേറ്റത്. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. വിറക് ശേഖരിക്കാൻ പോയ ഭാര്യ മടങ്ങിവരാത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് ശാന്തമ്മ ഷോക്കേറ്റ് കുരുങ്ങിക്കിടക്കുന്നത് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5.30നാണ് വിറക് ശേഖരിക്കാൻ ശാന്തമ്മ പോയത്. അതേസമയം വൈദ്യുതി വേലിയിൽ കുരുങ്ങിയ ശാന്തമ്മയെ രക്ഷിക്കാൻ ശ്രമിക്കവെ ഭർത്താവ് എബ്രഹാം തോമസിനും ഷോക്കേറ്റു.

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മലയാലപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സന്തോഷ് തോമസ്, മിനി തോമസ് എന്നിവരാണ് മക്കൾ. റെനി എബ്രഹാം ആണ് മരുമകൻ.