play-sharp-fill
ആഭരണം വാങ്ങാനെന്ന വ്യാജേനെയെത്തി മുക്കുപണ്ടം വെച്ച് ജുവലറികളില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിക്കും; തിരുവല്ലയിൽ വീട്ടമ്മ പിടിയിൽ

ആഭരണം വാങ്ങാനെന്ന വ്യാജേനെയെത്തി മുക്കുപണ്ടം വെച്ച് ജുവലറികളില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിക്കും; തിരുവല്ലയിൽ വീട്ടമ്മ പിടിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ആഭരണം വാങ്ങാനെന്ന വ്യാജേനെയെത്തി മുക്കുപണ്ടം വച്ച് ജുവലറികളില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ചിരുന്ന വീട്ടമ്മ പിടിയില്‍. വടശേരിക്കര കുമ്പളാംപൊയ്ക ചെങ്ങറമുക്ക് പുലിമല നിരമേല്‍ വീട്ടില്‍ മേഴ്‌സി മാത്യു ( ലിസി-55 ) ആണ് വെളളിയാഴ്ച തിരുവല്ല പോലീസിന്റെ പിടിയിലായത്.


എസ് സി എസ് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന എസ് പി ജ്വല്ലറിയില്‍ നടത്തിയ മോഷണ ശ്രമത്തിനിടെയാണ് മേഴ്‌സി പിടിയിലായത്. ആഭരണം വാങ്ങാനെന്ന വ്യാജേനെ ജൂവലറികളില്‍ എത്തി ആഭരണങ്ങള്‍ക്ക് പകരമായി ഏകദേശം അതേ തൂക്കം വരുന്ന മുക്കുപണ്ടം വച്ച് സ്വര്‍ണം മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ മോതിരം വച്ച് സ്വര്‍ണ്ണ മോതിരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ഡിസംബറില്‍ മേഴ്‌സി ഇതേ ജുവലറിയില്‍ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. സ്വര്‍ണത്തില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചതില്‍ നിന്നും മേഴ്‌സിയെ തിരിച്ചറിഞ്ഞിരുന്നു.

ചെറിയ അളവ് സ്വര്‍ണം മാത്രം നഷ്ടപ്പെട്ടതിനാല്‍ ജുവലറി ഉടമ അന്ന് പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും എത്തി സ്വര്‍ണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ മേഴ്‌സിക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.