വീടിന് മുകളിലാണോ വാട്ടര്‍ ടാങ്ക്? എത്രയും വേഗം ഇക്കാര്യം പരിശോധിക്കൂ; വീടിന് പോലും ആപത്ത്

Spread the love

കോട്ടയം: വാസ്‌തുശാസ്ത്രപ്രകാരം വീട് വയ്‌ക്കുമ്പോഴും അതിനുള്ളിലും പുറത്തും വയ്‌ക്കുന്ന സാധനങ്ങളിലും ശ്രദ്ധ വേണം. എല്ലാ വസ്‌തുക്കളും യഥാസ്ഥാനത്ത് തന്നെ വയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാവുക. ഇത് വീടിന് മാത്രമല്ല, അവിടെ താമസിക്കുന്ന ഓരോ മനുഷ്യരെയും ദോഷമായി ബാധിക്കും. അതിനാല്‍, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

1. സെപ്‌റ്റിക് ടാങ്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമിക്കടിയില്‍ വാസ്‌തു നോക്കാറില്ല എന്നാണ് സാധാരണ പറയുന്നത്. പക്ഷേ, വീടിന്റെ സെപ്‌റ്റിക് ടാങ്ക് പണിയുമ്പോള്‍ ചില കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം. സ്ഥിരമായി വെള്ളം കെട്ടി നില്‍ക്കുന്ന സംവിധാനമായതിനാല്‍ ഇവ വീടിന്റെ തെക്ക് വശത്ത് വയ്‌ക്കാൻ പാടില്ല. വീടിന്റെ നാല് കോണുകളും മദ്ധ്യഭാഗവും ഒഴിവാക്കിയുള്ള ഒരു സ്ഥാനം സെപ്‌റ്റിക് ടാങ്കിന് നല്‍കാവുന്നതാണ്.

2. പഠന മുറി

കന്നിമൂലയ്‌ക്ക് വടക്കുഭാഗത്ത് പഠന മുറി വരുന്നത് ഉത്തമമാണെന്നാണ് വാസ്‌തു ശാസ്‌ത്രത്തില്‍ പറയുന്നത്. കുട്ടികള്‍ കിഴക്കോട്ടോ വടക്കോട്ടോ ദർശനമായി ഇരുന്ന് പഠിക്കുന്നതാണ് ഉത്തമം.

3. ടാങ്ക് വയ്‌ക്കുമ്പോള്‍

പണ്ടുകാലത്ത് വീടുകളിലെല്ലാം ചിമ്മിനിയുടെ മുകളിലാണ് വാട്ടർ ടാങ്ക് വച്ചിരുന്നത്. എന്നാല്‍, വീടിന്റെ വടക്ക് – കിഴക്കേ മൂല ഉയർന്ന് നില്‍ക്കുന്നത് നല്ലതല്ല. അതിനാലാണ് അടുക്കളയുടെ മുകളില്‍ വാട്ടർ ടാങ്ക് വയ്‌ക്കാൻ പാടില്ല എന്നുപറയുന്നത്. വീടിന്റെ നാല് മൂലകള്‍ ഒഴിവാക്കി മറ്റ് ഏത് ഭാഗത്ത് വേണമെങ്കിലും വയ്‌ക്കാവുന്നതാണ്.