വസ്ത്ര വില്‍പനയ്ക്കെത്തി കുടിക്കാൻ വെള്ളം ചോദിച്ചു; ഗൃഹനാഥനെ മുറിയിൽ പൂട്ടിയിട്ട ശേഷം പണം കവര്‍ന്നു; ബിഹാര്‍ സ്വദേശി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുഹമ്മ: വസ്ത്ര വില്‍പനയ്ക്കെത്തിയ ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടില്‍ നിന്നു പണവുമായി കടന്നു കളഞ്ഞ ബിഹാര്‍ സ്വദേശി പൊലീസ് പിടിയിൽ.

മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്. തിങ്കളാഴ്ച്ച ഉച്ചയോടെ ധീവരസഭയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ ആര്യക്കര ലക്ഷ്മി സദനത്തില്‍ കെ. എം. ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്ത്രങ്ങള്‍ വില്‍ക്കാന്‍ ബാലാനന്ദന്റെ വീട്ടില്‍ എത്തിയ മുഹമ്മദ് സാക്കിര്‍, കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ ബാലാനന്ദന്‍ അകത്തേക്കു പോയപ്പോള്‍ മുഹമ്മദ് സാക്കിറും പിന്നാലെ അകത്തേക്കു കയറി കിടപ്പുമുറിയില്‍ പഴ്സില്‍ സൂക്ഷിച്ചിരുന്ന 3500 രൂപ അപഹരിച്ചു.

ബാലാനന്ദന്‍ തിരികെ വന്നപ്പോള്‍ മുഹമ്മദ് സാക്കിര്‍ മുറിയില്‍ നിന്നു പണവുമായി ഇറങ്ങിവരുന്നതു കണ്ടു. മോഷണ ശ്രമമാണെന്നു മനസ്സിലായതോടെ മുഹമ്മദ് സാക്കിറിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലാനന്ദനെ മുറിക്ക് അകത്തേക്കു തള്ളിയിട്ട ശേഷം മുറി പുറത്തുനിന്നു പൂട്ടി കടന്നുകളഞ്ഞു.

ബാലാനന്ദന്‍ ബഹളം വച്ചതോടെ അയല്‍വാസികള്‍ എത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മുറി തുറന്ന് ഇദ്ദേഹത്തെ പുറത്തിറക്കിയത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിരുന്നു.

മുഹമ്മ പൊലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തി. പ്രതിയുടെ ഒപ്പമുണ്ടായതായി കരുതുന്നയാളെ മുഹമ്മയില്‍ നിന്നു പിടികൂടി. ഇയാള്‍ സഞ്ചരിച്ച ബസ് തടഞ്ഞുനിര്‍ത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇയാളില്‍ നിന്നു മറ്റുള്ളവരുടെ ഫോണ്‍ നന്മറുകള്‍ ശേഖരിച്ച് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതി അമ്പലപ്പുഴയില്‍ നിന്നു ട്രെയിന്‍ കയറി കായംകുളത്തേക്കു പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് കായംകുളത്ത് ഇവര്‍ താമസിച്ചുവന്ന വാടകക്കെട്ടിടത്തില്‍ നിന്നാണ് മുഹമ്മദ് സാക്കിറിനെ കസ്റ്റഡിയില്‍ എടുത്തത്.