play-sharp-fill
വീട് കുത്തി തുറന്ന് മോഷണം: 42 പവൻ സ്വർണവും 10,000 രൂപയും ക്യാമറയും കവർന്നു, സമാന മോഷണങ്ങൾ പതിവ്, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

വീട് കുത്തി തുറന്ന് മോഷണം: 42 പവൻ സ്വർണവും 10,000 രൂപയും ക്യാമറയും കവർന്നു, സമാന മോഷണങ്ങൾ പതിവ്, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

 

മലപ്പുറം: പൂക്കോട്ടുംപാടത്ത് വീട്ടിൽ മോഷണം. മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് മോഷണം നടന്നത്. 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും കവർന്നു.

 

അടുക്കള വാതിൽ കമ്പിപാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മേശ തകർത്താണ് സ്വർണ്ണം മോഷ്ടിച്ചത്. വീട്ടുപകരണങ്ങൾ നശിപ്പിച്ച നിലയിലാണ്. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ വീട്ടിൽ നിന്നും കണ്ടെടുത്തു.

 

തുടർന്ന് വീട്ടുടമ പോലീസിൽ പരാതി നൽകി. നാല് മാസം മുൻപ് വഴിക്കടവും സമാന രീതിയിൽ വീട്ടിൽ മോഷണം നടന്നിരുന്നു. അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന പ്രതികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group