വീട്ടിലെ പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികിത്സകനെ സ്റ്റേഷനില്‍ വെച്ച്‌ കൈയേറ്റം ചെയ്യാനൊരുങ്ങി യുവതിയുടെ ഭര്‍ത്താവ്

Spread the love

തിരുവനന്തപുരം: കാരക്കാമണ്ഡപത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചർ ചികിത്സകനായ ഷിഹാബുദീനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു

video
play-sharp-fill

കൊച്ചിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മരിച്ച ഷെമീറയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും ഇയാളുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് നയാസ് വിസമ്മതിച്ചതായിരുന്നു മരണകാരണം. പോലീസ് സ്റ്റേഷനില്‍ വെച്ച്‌ ഷിഹാബുദീനെ നയാസ് കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഷിഹാബുദീനെ നേമം സ്റ്റേഷനിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു നയാസ് ആക്രോശിച്ച്‌ പാഞ്ഞടുത്തത്. ഷിഹാബുദീനും നയാസും പരിചയക്കാരായിരുന്നു. നേരത്ത അറസ്റ്റിലായ നയാസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ സ്റ്റേഷനിലെത്തിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഷെമീറയുടെയും കുഞ്ഞിന്റെയും ഷെമീറയുടെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ ഷിഹാബുദീൻ ഒളിവിലായിരുന്നു. ബീമാപള്ളിയിലെ ഷിഹാബുദീന്റെ ചികിത്സാ കേന്ദ്രത്തിലായിരുന്നു ഷെമീറയെ ചികിത്സിച്ചിരുന്നത്.