വീട് പെയിന്റ് ചെയ്യാൻ പോവുകയാണോ? എങ്കില്‍ കേട്ടോളു, വീട് മനോഹരമാക്കുന്നതില്‍ നിറങ്ങള്‍ക്ക് വലിയ പങ്കുണ്ട്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

Spread the love

കോട്ടയം: എത് പഴയ വീടും ഞൊടിയിടയില്‍ പുതിയതാക്കാൻ ഒന്ന് പെയിന്റ് അടിച്ചാല്‍ മതി. പലരും ഇങ്ങനെ വീടിനെ മോടി പിടിപ്പിക്കുന്നവരാണ്.

എന്നാല്‍ എങ്ങനെയെങ്കിലും ചെയ്യേണ്ട ഒന്നല്ല പെയിന്റിങ്. വീട് മനോഹരമാക്കുന്നതില്‍ നിറങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കൃത്യമായി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അബദ്ധങ്ങള്‍ സംഭവിക്കാം. വീട് പെയിന്റടിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം.

1. പെയിന്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഭിത്തി കഴുകി വൃത്തിയാക്കണം. കറകളോ പായാലോ ഉണ്ടെങ്കില്‍ അവ
ക്ലീനർ ഉപയോഗിച്ച്‌ നീക്കം ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പെയിന്റിംഗ് ആരംഭിക്കുന്നതിന് മുമ്ബ് വിള്ളല്‍, ചോർച്ച എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ചില ഭിത്തികളില്‍ പൊള്ളലുകള്‍ ഉണ്ടാകാറുണ്ട്. പെയിന്റ് അടിക്കുന്നതിന് മുമ്ബ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

3. വീടിന്റെ അന്തരീക്ഷത്തെ സ്വാധീനിക്കാൻ കഴിയുന്നവയാണ് നിറങ്ങള്‍. അതുകൊണ്ട് തന്നെ നിങ്ങള്‍ ആഗ്രഹിക്കുന്ന, വീടിന് പോസിറ്റീവ് എനർജിയും, പ്രകാശവും നല്‍കുന്ന നിറങ്ങള്‍ തെരഞ്ഞെടുക്കാം.

4. പെയ്ന്റിങിന് വേണ്ടി നിറങ്ങള്‍ തെരഞ്ഞെടുക്കുമ്ബോള്‍ ഓരോ മുറിയുടെയും ഇന്റീരിയറിന് മാച്ച്‌ ആകുന്നത് നോക്കി തെരഞ്ഞെടുക്കണം.

5. തീരുമ്ബോള്‍ വാങ്ങാൻ നില്‍ക്കാതെ ആവശ്യമുള്ള പെയിന്റ് ഒന്നിച്ച്‌ വാങ്ങണം. ഇടക്ക് വെച്ച്‌ പെയിന്റ് തീർന്നുപോയാല്‍ പിന്നെ അതേ ഷെയ്ഡ് കിട്ടണമെന്നില്ല.

6. ഭിത്തിയിലെ വിള്ളലുകള്‍ സിമന്റ് ഉപയോഗിച്ച്‌ അല്ലെങ്കില്‍ പ്ലാസ്റ്റർ ഓഫ് പാരീസ് ചെയ്ത് അടക്കണം.

7. ഭിത്തി കഴുകി വൃത്തിയാക്കിയതിന് ശേഷം പ്രൈമർ അടിക്കണം. ഇത് ഭിത്തിയില്‍ എന്തെങ്കിലും തരത്തില്‍ വിള്ളലോ പാടുകളോ ഉണ്ടെങ്കില്‍ എളുപ്പം മനസ്സിലാക്കാൻ സഹായിക്കും.

8. ഭിത്തിക്ക് നല്ല ഫിനിഷിങ് കിട്ടാൻവേണ്ടി പ്രൈമർ അടിച്ചതിന് ശേഷം പുട്ടിയിടണം.

9. ചൂട്- മഴ കാലങ്ങളില്‍ പെയിന്റിങ് ചെയ്യരുത്. ഇത് പെയിന്റ് ഉണങ്ങുന്നതിനും മറ്റ് പ്രക്രിയകള്‍ക്കും തടസ്സമുണ്ടാക്കും.

10. ഗുണമേന്മയുള്ള പെയിന്റുകള്‍ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗുണമേന്മയില്ലാത്ത പെയിന്റുകള്‍ ഉപയോഗിച്ചാല്‍ അവ വേഗത്തില്‍ ഇളകിപോകുവാനും നിറം മങ്ങാനും കാരണമാകും.

11. പെയ്ന്റിങിന് ഉപയോഗിക്കുന്ന റോളർ, ബ്രഷ്, മറ്റ് ഉപകരണങ്ങള്‍ ഗുണമേന്മയുള്ളതായിരിക്കണം. ഇത് നിങ്ങളുടെ പെയ്ന്റിങിന് നല്ല ഫിനിഷിങ്ങും മൃദുത്വവും നല്‍കും.

12. പെയിന്റ് ചെയ്യുമ്ബോള്‍ ഫ്ലോറില്‍ വീണ് കറപിടിക്കാതിരിക്കാൻ നിലത്ത് ഷീറ്റോ തുണിയോ ഇടാവുന്നതാണ്.