video
play-sharp-fill

ഭവന വായ്പ തട്ടിപ്പ്: തലയോലപ്പറമ്പ് മുന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് രണ്ട് വര്‍ഷം കഠിന കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി

ഭവന വായ്പ തട്ടിപ്പ്: തലയോലപ്പറമ്പ് മുന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് രണ്ട് വര്‍ഷം കഠിന കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഭവന വായ്പ തട്ടിപ്പ് കേസില്‍ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസര്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും പിഴയും.

കോട്ടയം തലയോലപ്പറമ്പ് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായിരുന്ന ശ്രീദേവിയെയാണ് ഭവന വായ്പ ഇടപാടുമായി ബന്ധപ്പെട്ട പണാപഹരണ കേസില്‍ കോട്ടയം വിജിലൻസ് കോടതി ജഡ്ജി രണ്ടുവര്‍ഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2006-’07ല്‍ തലയോലപ്പറമ്പ് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായിരുന്ന ശ്രീദേവി പഞ്ചായത്തിന്‍റെ ഭവന നിര്‍മാണ പദ്ധതി സംബന്ധിച്ച ഇടപാടുകള്‍ വഴി 1.85 ലക്ഷം രൂപ അപഹരിച്ചെന്ന് കോട്ടയം വിജിലൻസ് മുൻ ഡിവൈ.എസ്.പി കൃഷ്ണകുമാറിന്‍റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോട്ടയം വിജിലൻസ് മുൻ ഡിവൈ.എസ്.പിയും സംസ്ഥാന ഇന്‍റലിജൻസ് എസ്.പിയുമായ സുരേഷ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി കോട്ടയം വിജിലൻസ് പ്രോസിക്യൂട്ടര്‍ രാജ്മോഹൻ ആര്‍. പിള്ള ഹാജരായി.