video
play-sharp-fill

വീട്ടില്‍ പല്ലി ശല്യമാണോ? പരിഹാരമുണ്ട്;  വെളുത്തുള്ളിയും സവാളയും കൊണ്ട് പല്ലിയെ തുരത്താം !!

വീട്ടില്‍ പല്ലി ശല്യമാണോ? പരിഹാരമുണ്ട്; വെളുത്തുള്ളിയും സവാളയും കൊണ്ട് പല്ലിയെ തുരത്താം !!

Spread the love

സ്വന്തം ലേഖിക

കോട്ടയം: വീട് വൃത്തിയാക്കിടല്‍ എപ്പോഴും ഒരു പണിയാണ്.

അടുക്കളയില്‍ പല്ലികള്‍ വരുന്നത് അത്ര നല്ലതല്ല. ആഹാര സാധനങ്ങളിലും മറ്റും പല്ലികള്‍ കടന്നു കയറുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല്ലികളെ തുരത്താന്‍ചില സൂത്രങ്ങള്‍ അറിയാം.

ഒരു അടുക്കളയില്‍ എപ്പോഴും ഉണ്ടാകുന്ന ചില സാധനങ്ങളാണ് വെളുത്തുളളിയും സവാളയും മുട്ടയും. ഇവ ഉപയോഗിച്ചു പല്ലികളെ ഒരു പരിധിവരെ തുരത്താന്‍ കഴിയും. മുട്ടയുടെയും വെളുത്തുള്ളിയുടെയും സവാളയുടെയും മണം പല്ലികള്‍ക്ക് സഹിക്കാനാവുന്നതല്ല.

അതിനാല്‍ മുട്ട ഉപയോഗിച്ച ശേഷം പൊട്ടിച്ചെടുത്ത തോട് ഉപയോഗിച്ച്‌ പല്ലികളെ വീട്ടില്‍ നിന്നും അകറ്റാം. അതിനായി, ഉപയോഗിച്ച മുട്ടയുടെ തോട് തുടച്ചെടുക്കുക. പല്ലികള്‍ സ്ഥിരമായി കടന്നുകൂടാറുള്ള വാതിലുകള്‍, ജനാലകള്‍ എന്നിവയ്ക്ക് സമീപം ഈ മുട്ടത്തോട് വയ്ക്കാം. ഇത് പല്ലികളെ അകറ്റി നിര്‍ത്തും.

അല്ലെങ്കില്‍ മുറിയുടെ മൂലകളിലും ജനല്‍ പടികളിലുമൊക്കെ വെളുത്തുള്ളി അല്ലികളും മുറിച്ച സവാളയും വയ്ക്കാം. അല്ലെങ്കില്‍ വെളുത്തുള്ളിയുടെയോ സവാളയുടെയോ നീര് വെള്ളത്തില്‍ കലര്‍ത്തി മുക്കിലും മൂലയിലും സ്പ്രേ ചെയ്യുന്നതും പല്ലികളെ തുരത്താന്‍ സഹായിക്കും.

മുറികളില്‍ എയര്‍ കണ്ടീഷണര്‍ ഉണ്ടെങ്കില്‍ താപനില ഇരുപത്തിരണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കിയിടുന്നത് പല്ലികളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.