കോളിങ് ബെല്‍ അടിച്ച് വീട്ടില്‍ ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവൻ മോഷ്ടിച്ചതായി പരാതി

Spread the love

കൊല്ലം: കേരളപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്‍റെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി.

video
play-sharp-fill

കേരളപുരം സ്വദേശി വിജിത്തിന്‍റെ വീട്ടിലായിരുന്നു മോഷണം. ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണു മോഷണം നടന്നത്. വിജിത്തിന്‍റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

വീട്ടിലെ കോളിങ് ബെല്‍ അടിച്ച്‌ മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീട്ടിനുള്ളില്‍ കടന്ന് സ്വർണം കവർന്നത്. വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളില്‍ നിന്നും മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരക്കരയില്‍ നിന്നുള്ള കെഎസ്‌ആർടിസി ബസില്‍ കയറി കേരളപുരം ജംഗ്ഷനില്‍ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും വീട്ടില്‍ കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിരിച്ച്‌ ബസ് സ്റ്റോപ്പില്‍ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസില്‍ കയറിപ്പോകുന്നതും നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.