
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മെഴുവേലിയില്‍ നിന്ന് 15 ഗ്രാം എംഡിഎംഎയും 1.5 കിലോ കഞ്ചാവും പിടികൂടി.
കൊല്ലം എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ആണ് പരിശോധനയിലാണ് നടപടി.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. പിസ്റ്റള്‍, വടിവാളുകള്‍, മഴു എന്നിവയും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപേർഡ്, ലാബ്, റോട്ട്വീലർ നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. പ്രതി അനസിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.



