play-sharp-fill
സാമൂഹ്യ പ്രതിബന്ധത തെളിയിച്ച് സി.പി.എം: പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകാൻ സിപിഎം: ആദ്യ വീടിന്റെ താക്കോൽ ഞായറാഴ്ച വിതരണം ചെയ്യും; ജില്ലയിൽ നിർമ്മിക്കുന്നത് നൂറ് വീടുകൾ

സാമൂഹ്യ പ്രതിബന്ധത തെളിയിച്ച് സി.പി.എം: പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകാൻ സിപിഎം: ആദ്യ വീടിന്റെ താക്കോൽ ഞായറാഴ്ച വിതരണം ചെയ്യും; ജില്ലയിൽ നിർമ്മിക്കുന്നത് നൂറ് വീടുകൾ

സ്വന്തം ലേഖകൻ

കോട്ടയം: വെറുമൊരു രാഷ്ട്രീയ പാർട്ടി എന്നതിലുപരി സാമൂഹ്യ പ്രതിബന്ധതയുടെ മറ്റൊരു പര്യായമായി ജില്ലയിലെ സിപിഎം മാറുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാന പ്രകാരം ജില്ലയിൽ 100ൽ പരം വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. ജില്ലയിൽ ആദ്യമായി സിപിഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ഞായറാഴ്ച സിപിഎം കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വൻ നിർവഹിക്കും.
ജില്ലയിൽ ആദ്യമായി പാവപ്പെട്ടവർക്കായി സിപിഎം നിർമ്മിച്ചു നൽകുന്ന ആദ്യവീട് കോട്ടയം പുത്തനങ്ങാടി സ്വദേശി രാജുവിനാണ് നിർമ്മിച്ചു നൽകുന്നത്.
കക്ഷിരാഷ്ട്രീയ ജാതിമത ഭേദങ്ങളില്ലാതെയാണ് ആദ്യത്തെ വീടിനായി ആളെ കണ്ടെത്തിയത്. കോട്ടയം നഗരസഭ 25-ാം വാർഡ് പുത്തനങ്ങാടിയിൽ വേളൂത്തര രാജുവിനും കുടുംബത്തിനുമായാണ് ആദ്യവീട് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ കൂലിവേല ചെയ്താണ് രാജു പോറ്റിയിരുന്നത്. രാജുവിന്റെ പേരിലുള്ള സ്ഥലത്താണ് വീട് പൂർത്തിയായിരിക്കുന്നത്. വീടിന്റെ താക്കോൽ ദാനം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ നിർവഹിക്കും. ജില്ലയിലാകെ ഇതുവരെ 109 വീടുകൾക്ക് തറക്കല്ലിട്ടതായി ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു.
ജില്ലയിൽ 62 വീടുകളുടെ നിർമ്മാണം ആരംഭിച്ചതിൽ പലതും പൂർത്തീകരണത്തോടടുത്തു. ലോക്കൽ തലത്തിൽ നിർമ്മാണ കമ്മറ്റികൾ രൂപീകരിച്ചാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. മിക്ക വീടുകളുടെയും നിർമ്മാണ സാമഗ്രികൾ സന്നദ്ധരായിട്ടുള്ള ആളുകളുടെ സംഭാവനയാണ്. പാർട്ടിക്കാരായ ജോലിക്കാർ തന്നെ ഒഴിവു ദിവസങ്ങളും മറ്റും ചിലവഴിച്ചാണ് നിർമ്മാണവും വയറിംഗും പ്ലംബിഗും അടക്കമുള്ള കാര്യങ്ങൾ നിർവഹിച്ചിട്ടുള്ളത്. പൂഞ്ഞാറിലാണ് അടുത്ത വീട് പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. വരും മാസങ്ങളിൽ അവശേഷിക്കുന്നവയും പൂർത്തീകരിച്ച് കുടുംബങ്ങൾക്ക് കൈമാറുമെന്നും വി എൻ വാസവൻ പറഞ്ഞു. നേതാക്കളായ പ്രൊഫ എം ടി ജോസഫ്, ബി ശശികുമാർ, സി എൻ സത്യനേശൻ, സച്ചിദാനന്ദ നായിക് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.