play-sharp-fill
നൻമയുള്ള മനസ്സുകൾ ഒന്നിച്ചു… പിള്ളേച്ചനും സരോജനിയമ്മയും പുതിയ വീട്ടിലേക്ക് കേറി താമസ്സിച്ചു

നൻമയുള്ള മനസ്സുകൾ ഒന്നിച്ചു… പിള്ളേച്ചനും സരോജനിയമ്മയും പുതിയ വീട്ടിലേക്ക് കേറി താമസ്സിച്ചു

സ്വന്തം ലേഖകൻ

ആർപ്പൂക്കര :കരിപ്പൂത്തട്ട് കോതാകരി കോളനിയിൽ താമസിക്കുന്ന 75 വയസ്സുള്ള രാമചന്ദ്രൻ നായരുടെയും (പിള്ളേച്ചൻ ) 71 വയസുള്ള ഭാര്യയുടെയുടെയും വീട്, ഈ പ്രളയ മഴയോടുകൂടി ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്നു.

കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന
ഇപ്കായ് പരിശീലന കൗൺസലിങ് സംഘടനയുടെയും, ഇപ്കായ് നാഷണൽ കോർഡിനേറ്ററും ആർപ്പൂക്കര പഞ്ചായത്തു ജീവനക്കാരനുമായ അനീഷ് മോഹന്റെയും ശ്രമഫലമായി, അയർലണ്ടിലെ മലയാളി കൂട്ടായ്മയായ ‘നന്മ ക്ലോൺമലിൻ സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നതോടെ വീടിന്റെ പുനർനിർമ്മാണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂർണ്ണ മേൽനോട്ടം വഹിക്കാൻ 16-ാം വാർഡ് മെമ്പർ പ്രവീൺ കുമാർ , നാട്ടുകാരനായ ശിവദാസൻ എന്നിവർ…
സുഹൃത്തുക്കളായ ദയാൽ ശിവസ്വാമി, ശ്യാം ശിവസ്വാമി, ദീപു തുടങ്ങി മറ്റു പ്രദേശവാസികളും സഹായത്തിനായെത്തി.

നന്മ ക്ലോൺമലിന്റെ അംഗമായ അയർലണ്ടിൽ ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശിയായ
മാത്യു എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ സമാഹരിച്ച് വീടു പുനർ നിർമ്മാണത്തിനായി നൽകിയത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ ജസ്റ്റിൻ വയലിൽ, മാത്തുക്കുട്ടി എന്നിവർ നേരിൽ വന്നു നേതൃത്വം നൽകിയതോടു കൂടി വീടു പണി വേഗത്തിലായി.

400 ചതുരശ്ര അടി തറ വിസ്തീർണ്ണമുള്ള വീടിന്റെ ഭിത്തി ഉറപ്പില്ലാത്തതും തേക്കാത്തതുമായിരുന്നു. അടുക്കള ഉൾപ്പെടെ 4 മുറികൾ ഉണ്ടായിരുന്നുവെങ്കിലും സിമൻറ് തറയിട്ടിരുന്നില്ല. ഓടിട്ട മേൽക്കൂര പൂർണ്ണമായി തകർന്നു വീണിരുന്നു. ഭിത്തി ബെൽറ്റ് വാർത്ത്, മുകളിലേക്ക് കടകെട്ടി ഷീറ്റ് ഇട്ടു. ഭിത്തികൾ തേച്ചു, തറ പൂർണ്ണമായും കോൺക്രീറ്റ് ചെയ്തു റെഡോക്സൈഡ് ഇട്ടു. പാതകമില്ലാതിരുന്ന അടുക്കളയിൽ പാതകം വാർത്ത് പുതിയ അടുപ്പുകല്ലുകളിട്ടു, പഴയ ഉരുപ്പടികൾ കൊണ്ടു തടിപ്പണി തീർത്തു.
ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയ്ക്ക് ഇതെല്ലാം സാധ്യമായത് പ്രവീൺ കുമാർ മെമ്പറിന്റെയും, അനീഷ് മോഹന്റെയും, ശിവദാസിന്റയും, തുടർച്ചയായ മേൽനോട്ടവും, പണിക്കാരുടെ മികച്ച സഹകരണം കൊണ്ടുമാണ്.

ഞായറാഴ്ച രാവിലെ 8 മണിക്ക് പിള്ളേച്ചനും ഭാര്യയ്ക്കും വീടിന്റെ താക്കോൽ അനീഷ് മോഹൻ,
വാർഡ് മെമ്പർ പ്രവീൺ കുമാർ എന്നിവർ ചേർന്ന് കൈമാറി, നന്ദിയാൽ നിറകണ്ണുകളോടെ പിള്ളേച്ചനും ഭാര്യയും അത് ഏറ്റുവാങ്ങി കേറിത്താമസിച്ചു.

ഇപ്കായ് ഡയറക്ടർ മാത്യു കണമല, അംഗങ്ങളായ സൈലേഷ് വി.പി, ഐബി തോമസ്, നന്മ കോൺമലിനെ പ്രതിനിധീകരിച്ച് ജസ്‌റ്റിൻ വയലിൽ, പ്രദേശവാസികൾ തുടങ്ങി നൂറുകണക്കിനു ആൾക്കാർ ഈ ശുഭമുഹൂർത്തത്തിന് സാക്ഷിയായി.