
പാലക്കാട്: മകളെ മര്‍ദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീയിട്ടു.
പാലക്കാട് കാരശേരി വലിയ പറമ്പ് സ്വദേശി ജമീലയുടെ വീടിനാണ് മരുമകന്‍ റഷീദ് തീവച്ചത്.
റഷീദ് താമസിക്കുന്ന വാടക വീട്ടില്‍ വച്ച് ഭാര്യയെ ഇയാള്‍ മര്‍ദിച്ചിരുന്നു. യുവതിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം മകളെയും കൂട്ടി ജമീല സ്വന്തം വീട്ടിലേക്ക് മടങ്ങി. മകളെ മര്‍ദിച്ചത് ജമീല ചോദ്യം ചെയ്തിരുന്നു. ശേഷം റഷീദുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ വീടിന് നേരെ ആക്രമണമുണ്ടായത്.
പുതുപ്പാടി സ്വദേശിയായ റഷീദിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റഷീദിനെ റിമാന്‍ഡ് ചെയ്തു.



