
കോട്ടയം: വീട്ടിലെ അംഗങ്ങള്‍ എല്ലാം ഉപയോഗിക്കുന്നതിനാല്‍ പലപ്പോഴും ടോയ്‌ലറ്റുകള്‍ വൃത്തികേടാകാനും അണുക്കള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് നമുക്ക് അറിയാം.
ഇതിന് വേണ്ട പ്രതിവിധികളും നാം തേടാറുണ്ട്. എന്നാല്‍ ടോയ്‌ലറ്റില്‍ മാത്രമല്ല നമ്മുടെ വീട്ടില്‍ നാം നിരന്തരം പ്രയോഗിക്കുന്ന പല വസ്തുക്കളിലും ഒരു പക്ഷെ ടോയ്‌ലറ്റില്‍ ഉള്ളതിലും അധികം അണുക്കള്‍ ഉണ്ടാകാൻ ഇടയുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ?
തലയിണയുടെ കവർ മാറ്റാറില്ലേ? എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചോളൂ:

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയിണയില്‍ വിയർപ്പും എണ്ണമയവും അണുക്കളും ധാരാളം ഉണ്ടാകുന്നു. ദിവസവും ഇത് അടിഞ്ഞുകൂടുകയും ദുർഗന്ധം ഉണ്ടാവാനും അണുക്കള്‍ പടരാനും കാരണമാകുന്നു. അതിനാല്‍ തന്നെ ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും തലയിണ കവർ കഴുകി വൃത്തിയാക്കാൻ മറക്കരുത്.
മൊബൈല്‍ ഫോണ്‍
പോകുന്ന സ്ഥലങ്ങളിലൊക്കെ മൊബൈല്‍ ഫോണും കൊണ്ട് നടക്കുന്നവരാണ് നമ്മള്‍. അതിനാല്‍ തന്നെ ഇതില്‍ ധാരാളം അണുക്കളും ഉണ്ടാകുന്നു. വ്യക്തി ശുചിത്വത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മൊബൈല്‍ ഫോണ്‍. സ്വയം വൃത്തിയാകുന്നതുപോലെ തന്നെ മൊബൈല്‍ ഫോണും ഇടയ്ക്കിടെ വൃത്തിയാക്കി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം.
ടി.വി റിമോട്ട്
ദിവസവും പലതവണകളിലായി മാറിമാറി ഉപയോഗിക്കുന്ന ഒന്നാണ് ടിവിയുടെ റിമോട്ട്. അതിനാല്‍ തന്നെ ഇതില്‍ ധാരാളം അണുക്കളും ഉണ്ടാവുന്നു. ഇടയ്ക്കിടെ ഇത് വൃത്തിയാക്കി അണുവിമുക്തമാക്കുന്നത് നല്ലതായിരിക്കും. ഇല്ലെങ്കില്‍ ഇതിലെ അണുക്കള്‍ മറ്റു വസ്തുക്കളിലും എളുപ്പം പടരും. അതേസമയം കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന റിമോട്ട് കവർ ഉപയോഗിക്കുന്നതാണ് നല്ലത്.
അടുക്കള സ്പോഞ്ച്
പാത്രങ്ങള്‍ എളുപ്പത്തില്‍ കഴുകി വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് സ്പോഞ്ച്. എന്നാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പറ്റിയിരിക്കുമ്പോള്‍ അണുക്കള്‍ ഉണ്ടാവുകയും ഇത് പാത്രങ്ങളില്‍ പടരുകയും ചെയ്യുന്നു. ഒരു സ്പോഞ്ച് തന്നെ ദീർഘകാലം ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. മൂന്ന് ആഴ്ച്ച കൂടുമ്പോള്‍ പഴയത് മാറ്റി പുതിയത് വാങ്ങണം.
കട്ടിങ് ബോർഡ്
പച്ചക്കറിയും മത്സ്യവും മാംസവുമൊക്കെ മുറിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കട്ടിങ് ബോർഡ്. ഭക്ഷണാവശിഷ്ടങ്ങള്‍ തങ്ങി നില്‍ക്കുമ്പോള്‍ കട്ടിങ് ബോർഡില്‍ അണുക്കള്‍ ഉണ്ടാവുന്നു. അതിനാല്‍ തന്നെ ഉപയോഗം കഴിയുന്നതിന് അനുസരിച്ച് കട്ടിങ് ബോർഡ് കഴുകി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.