
പാലക്കാട്: മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത് പൂട്ടിയ വീടിന്‍റെ പൂട്ടു പൊളിച്ച് ഗൃഹനാഥയെ അകത്ത് കയറ്റി സിപിഎം പ്രവർത്തകർ.
പാലക്കാട് കോങ്ങാട് ചെറായി സ്വദേശിനി തങ്കമ്മ മണപ്പുറം ഫിനാൻസില്‍ നിന്നും അഞ്ച് വർഷം മുൻപ് ഭർത്താവിൻ്റെ ചികിത്സാവശ്യത്തിനു വേണ്ടി 2,25,000 രൂപ വായ്പ എടുത്തിരുന്നു. 1,75,000 രൂപ പല പ്രാവശ്യമായി തിരിച്ചടച്ചു.
ഇനി 2 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് പറഞ്ഞ് വീട് ജപ്തി ചെയ്ത് വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് കോങ്ങാട് പൊലീസും ഫിനാൻസ് അധികൃതരും എത്തിയാണ് വാതില്‍ അടച്ചു പൂട്ടിയത്. ഇതോടെ തങ്കമ്മ വീടിന് പുറത്ത് ഇരുന്നു.
പട്ടികജാതി വിഭാഗത്തില്‍ പെട്ട 61 വയസ്സായ തങ്കമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ സംഭവമറിഞ്ഞ് എത്തിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ പൂട്ട് പൊളിക്കുകയായിരുന്നു. നാളെ ഫിനാൻസുകാരും പാർട്ടി പ്രവർത്തകരും യോഗം ചേരും.