വീട് പണിതതിന്റെ കുടിശികയായ അഞ്ച് ലക്ഷം രൂപ നൽകിയില്ല ;തെങ്ങിന് മുകളിൽ കയറി ഭീഷണി മുഴക്കി കരാറുകാരൻ;പണം ലഭിക്കാതെ തെങ്ങിൽ നിന്ന് ഇറങ്ങില്ലെന്നും ഭീഷണി

Spread the love

തിരുവനന്തപുരം :തിരുവനന്തപുരത്ത് തെങ്ങിന് മുകളിൽ കയറി ഇരുന്ന് കരാറുകാരന്റെ ഭീഷണി. വീട് നിർമിച്ച് നൽകിയതിന്റെ കുടിശികയായ അഞ്ച് ലക്ഷം രൂപ നൽകുന്നില്ലെന്നാണ് പരാതി. പണം ലഭിക്കാതെ തെങ്ങിൽ നിന്ന് ഇറങ്ങില്ലെന്നും സുരേഷ് പറഞ്ഞു .

തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വീട് നിർമിച്ചു നൽകിയ പാലിയോട് സ്വദേശി സുരേഷാണ് ഭീഷണി മുഴക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് വീട്ടുകാർ തരാനുള്ളത്. ‘പൈസ ചോദിച്ചപ്പോൾ ഇവൻ പൊലീസിനോട് പരാതി പറഞ്ഞ്, പൊലീസിനെ വിട്ട് എന്നെ ചീത്ത വിളിപ്പിച്ചു.

വീട് പണിക്കായി ഞാൻ വാങ്ങി വച്ച 2000 രൂപയുടെ അഞ്ച് ലോക്ക് അടിച്ച് പൊട്ടിച്ച്. എന്റെ പണിയായുധങ്ങൾ, പെയിന്റടിക്കാനുള്ള സാധനങ്ങളെല്ലാം എടുത്തു. അയൽ വീട്ടുകാരാണ് എന്റെ സാധനങ്ങളെടുത്ത കാര്യം പറഞ്ഞു തന്നത്’- സുരേഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വീട്ടിൽ രാവിലെ പണം വാങ്ങാനാണ് വന്നത്. ഗുണ്ടകളെ വിട്ട് തന്നെ അക്രമിക്കുമെന്ന ഭയത്തിലാണ് തെങ്ങിന് മുകളിൽ കയറി ഇരിക്കുന്നത്. പണം ലഭിക്കാതെ തെങ്ങിൽ നിന്ന് ഇറങ്ങില്ലെന്നും സുരേഷ് പറഞ്ഞു