വീടിന്റെ പ്രധാന വാതിലിന് സമീപം ജനാലയുണ്ടോ? സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്‍പ്പെടെ കാരണം ഇതാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ….!

Spread the love

കോട്ടയം: കുടുംബത്തിന്റെ ഐശ്വര്യത്തിനും ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയുന്നതിനുമായി വീട് വയ്‌ക്കുമ്പോള്‍ വാസ്‌തു നോക്കുന്നവരാണ് ഏറെയും.

ഒരു വീട്ടില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് വാതിലും ജനലുകളും. വാസ്‌തു പ്രകാരം ഇവയ്‌ക്ക് മറ്റൊരു പ്രത്യേകതയുണ്ട്.

പോസിറ്റീവ് എനർജി വീട്ടിലേക്ക് കടന്നുവരാനാണ് വാതിലുകളും ജനാലകളും ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ ഇവ തെറ്റായ ദിശയിലാണ് വയ്‌ക്കുന്നതെങ്കില്‍ നെഗറ്റീവ് ഊർജത്തെ ആകർഷിക്കും.
ഇതോടെ വീട്ടിലെ താമസക്കാർക്ക് ദുരിതമുണ്ടാകാനും കാരണമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വാതിലുകളും ജനാലകളും ശരിയായ ദിശയിലാണ് നിർമിച്ചതെങ്കില്‍ വീട്ടില്‍ അഭിവൃദ്ധിയും ഭാഗ്യവും വന്നുചേരും. അതിനാല്‍, വീടിന്റെ വാതിലുകളും ജനലുകളും സ്ഥാപിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് അഭിമുഖമായി പ്രവേശന കവാടം വരുന്നത് ശുഭകരമാണ്.
തെക്ക് അല്ലെങ്കില്‍ തെക്ക് പടിഞ്ഞാറ് കോണുകള്‍ക്ക് അഭിമുഖമായി വാതിലുകളോ ജനാലകളോ നിർമിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

വാതിലുകളും ജനാലകളുടെയും എണ്ണം രണ്ട്, നാല്, ആറ്, എട്ട് എന്നീ സംഖ്യകളിലായിരിക്കണം. എന്നാല്‍, എട്ടിന്റെയും പത്തിന്റെയും ഗുണിതങ്ങളാകാൻ പാടില്ല. 12,14,18,20 എന്നിവയും കുഴപ്പമില്ല.
പ്രധാന വാതിലിന് മറ്റ് വാതിലുകളേക്കാള്‍ വലുപ്പം കൂടുതലായിരിക്കണം. ഇത് രണ്ട് പാളിയുള്ളതായാല്‍ ഉത്തമമാണ്.

പ്രധാനവാതിലിന് മുന്നിലായി മരങ്ങള്‍, പ്രതിമകള്‍, തൂണുകള്‍, ചെടികള്‍ തുടങ്ങിയ തടസങ്ങള്‍ ഉണ്ടാകാൻ പാടില്ല. ഇത് പോസിറ്റീവ് ഊർജത്തിന്റെ ഒഴുക്കിനെ നെഗറ്റീവായി ബാധിക്കും.
ക്ഷേത്രത്തിന് എതിർവശത്തായി വീട് വയ്‌ക്കാൻ പാടില്ല.