മകൻ ബഹളം വെച്ചതോടെ എല്ലാവരും ഇറങ്ങിയോടി; രക്ഷപ്പെട്ടത് തലനാരിഴക്ക്; ശക്തമായ മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു

Spread the love

നാദാപുരം: ശക്തമായ മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ രക്ഷപെട്ടു.

കല്ലാച്ചി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തെ കക്കൂഴിപറമ്പത്ത് നാണുവിന്‍റെ വീടാണ് ഇന്നലെ രാത്രി 11 മണിയോടെ തകർന്നു വീണത്.

വീട് തകരുന്നത് ശ്രദ്ധയിൽപെട്ട നാണുവിന്‍റെ മകൻ ബഹളം വെക്കുകയും വീട്ടുകാരോട് ഇറങ്ങി ഓടാൻ ആവശ്യപ്പെടുകയുമായിരുന്നു. വീട്ടുകാർ ഓടി പുറത്തിറങ്ങിയതിന് പിന്നാലെ വീട് തകർന്നുവീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ജില്ലയുടെ വടകര, കുറ്റ്യാടി ഉൾപ്പെടെ വടക്കൻ മേഖലയിലും മലയോരത്തും കനത്ത മഴയാണ് പെയ്യുന്നത്.

തൊട്ടിൽപ്പാലം ഭാഗത്ത് കഴിഞ്ഞ ദിവസം മിന്നൽചുഴലി വീശിയിരുന്നു. പലയിടത്തും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.