
നീണ്ടൂർ കൈപ്പുഴയിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം ; വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്
കോട്ടയം : നീണ്ടൂർ കൈപ്പുഴയിൽ വീടിന് തീപിടിച്ചു. മേക്കാവ് ദേവീ ക്ഷേത്രത്തിന് സമീപം ചാക്കാപ്പടം തങ്കച്ചന്റെ വീടിനാണ് തീപിടിച്ചു.
ഞായറാഴ്ച ഒൻപതരയോടെയാണ് തീപിടുത്തം ഉണ്ടായത്. തങ്കച്ചനും, കുടുംബവും പള്ളിയിൽ പോയിരുന്ന സമയത്താണ് അപകടം നടന്നത്.
തങ്കച്ചന്റെ വീടിന് സമീപത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് തങ്കച്ചന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളെ വിവരം അറിയിച്ചത്. തുടർന്നു നാട്ടുകാർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. അസി. സ്റ്റേഷൻ ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീടിനുള്ളിൽ കടന്ന് തീ പൂർണ്ണമായും അണയ്ക്കുകയായിരുന്നു.
വീടിൻ്റെ അടുക്കള ഭാഗത്താണ് തീ പിടിച്ചത്. വയറിംങ് സംവിധാനങ്ങൾ, ഫ്രിഡ്ജ്, വാഷിംങ് മെഷീൻ, വിലപിടിപ്പുളള മറ്റ് നിരവധി ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ എന്നിവയടക്കം കത്തി നശിച്ചു.
പാചക വാതക സിലണ്ടർ അടക്കം അടുക്കളക്കുള്ളിൽ സൂക്ഷിച്ചിരുന്നുവെങ്കിലും ഇതിലേക്ക് തീ പടരാതിരുന്നത് തീപിടുത്തത്തിൻ്റെ വ്യാപ്തി കുറച്ചു. എങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.