
പത്തനംതിട്ട കോന്നിയിൽ വീടിന് തീപിടിച്ചു ; ഒരു മരണം ; വീട് പൂര്‍ണമായി കത്തി നശിച്ചു
പത്തനംതിട്ട : കോന്നി ഇളകൊള്ളൂരിൽ വീടിന് തീ പിടിച്ച് ഒരു മരണം. ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് ആണ് അപകടത്തിൽ വെന്തുമരിച്ചത്.
വനജയും മകനും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വീട് പൂര്‍ണമായി കത്തി നശിച്ചു. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വനജയെയും ഭര്‍ത്താവിനെയും പുറത്തെത്തിച്ചത്.
പിന്നീട് ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മകൻ മരിച്ച നിലയില്‍ കണ്ടെത്തിയത്. തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0