video
play-sharp-fill

ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളില്‍ വ്യാപക പരിശോധന..!  ഒരു ബോട്ട് പിടിച്ചെടുത്തു..! മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ച പതിനഞ്ച് ബോട്ടുകള്‍ക്ക് നോട്ടീസ്

ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളില്‍ വ്യാപക പരിശോധന..! ഒരു ബോട്ട് പിടിച്ചെടുത്തു..! മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ച പതിനഞ്ച് ബോട്ടുകള്‍ക്ക് നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളില്‍ വ്യാപക പരിശോധന. തുറമുഖ വകുപ്പും പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ഒരു ബോട്ട് പിടിച്ചെടുത്തു.

മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ച പതിനഞ്ച് ബോട്ടുകള്‍ക്ക് നോട്ടീസും നല്‍കി. പിടിച്ചെടുത്ത ബോട്ട് നിയമപരമായ ഒരു രേഖയുമില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും ജീവനക്കാരില്‍ ഒരാള്‍ക്ക് മാത്രമേ ലൈസന്‍സുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുന്നമടയിലെ 60 ശതമാനം ഹൗസ് ബോട്ടുകള്‍ക്കും ലൈസന്‍സില്ലന്നാണ് വിവരമെന്നും പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം താനൂരില്‍ ബോട്ടപകടം ഉണ്ടായി 22 പേര്‍ മരണപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കിയത്.