play-sharp-fill
വീട്ടുസാധനങ്ങൾ വാങ്ങാൻ വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം പൊങ്ങിയത് പഴുക്കാനിലത്തിന് സമീപം കായലിൽ

വീട്ടുസാധനങ്ങൾ വാങ്ങാൻ വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം പൊങ്ങിയത് പഴുക്കാനിലത്തിന് സമീപം കായലിൽ

സ്വന്തം ലേഖകൻ

കോട്ടയം: വീട്ടിലേയ്ക്കുള്ള വെള്ളവും സാധനങ്ങളും ശേഖരിയ്ക്കാൻ വള്ളത്തിൽ പോകുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പഴുക്കാനിലത്തിന് സമീപം രാവിലെയാണ് കായലിൽ മൃതദേഹം കണ്ടെത്തിയത്. പള്ളം ആറായിരം നീണ്ടിശ്ശേരിൽ രാജന്റെ മകൻ രതീഷി് ( മണിക്കുട്ടൻ – 35)നെയാണ് വള്ളത്തിൽ നിന്നും കായലിലേക്ക് വീണ് കഴിഞ്ഞ ദിവസം കാണാതായത്. ഇതേ തുടർന്നു അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു തിങ്കളാഴ്ച രാത്രി വരെ തിരിച്ചിൽ നടത്തിയിരുന്നു. എന്നാൽ, മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

ഇതിനു ശേഷം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പഴുക്കാനിലം ഭാഗത്ത് കായലിൽ തന്നെ മൃതദേഹം പൊങ്ങിയത്. തുടർന്നു അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. ഇവിടെ വച്ച് ബന്ധുക്കൾ മൃതദേഹം മണിക്കുട്ടന്റെ തന്നെയാണ് എന്നു തിരിച്ചറിഞ്ഞു. തുടർന്നു പൊലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളം റായിരം എന്ന പ്രദേശത്ത് കായലിനു നടുവിലാണ് മണിക്കുട്ടനും കുടുംബവും താമസിക്കുന്നത്. ഇവിടെ ബണ്ടിലാണ് ഇവർ താമസിക്കുന്നത്. ഇവിടെ നിന്നും പള്ളം കരിമ്പിൻകാല കടവിൽ എത്തിയാണ് ഇവർ വീട്ടുസാധനങ്ങൾ വാങ്ങുന്നതും വെള്ളം ശേഖരിക്കുന്നതും.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3മണിയോടെ കരിമ്പുങ്കാല കടവിലേയ്ക്കു സാധനങ്ങൾ വാങ്ങാനും വെള്ളം ശേഖരിക്കുന്നതിനുമായി വള്ളത്തിൽ പോകുന്നതിനിടെയാണ് വള്ളത്തിൽ നിന്നും വീണ് ഇദ്ദേഹത്തെ കാണാതായത്. യമഹ പിടിപ്പിച്ച വള്ളത്തിലാണ് രതീഷ് കരിമ്പിൻ കാലാ കടവലിയേക്ക് എത്തിയത്. വള്ളം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടർന്നു, നാട്ടുകാർ വള്ളവുമായി വെള്ളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, കണ്ടെത്താനായില്ല.

തുടർന്നു, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്‌സും, ചിങ്ങവനം പൊലീസും രതീഷിനായി രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ചെ തിരച്ചിൽ പുനരാരംഭിച്ച പൊലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.