
കണ്ണൂർ: പിണറായിയില്‍ യൂത്ത് കോണ്‍ഗ്രസ് ബിജെപി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിനു നേരെയും ബിജെപി പ്രവർത്തകരായ ആദിത്യൻ, വൈശാഖ് എന്നിവരുടെ വീടുകള്‍ക്ക് നേരെയുമാണ് ആക്രമണമുണ്ടായത്.
വീടിന്റെ ജനല്‍ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികള്‍ എറിഞ്ഞു തകർത്തു.
ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സംശയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ വീട്ടുകാരെല്ലാം അവിടെയായിരുന്നു. ഈ സമയത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിനുനേരെ ആക്രമണമുണ്ടായത്.
ബിജെപി പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായെന്ന് പരാതിയുണ്ട്. ആദിത്യനും, വൈശാഖിനും ക്ഷേത്ര പരിസരത്ത് വച്ച് മർദനം ഏറ്റെന്നും പരാതിയുണ്ട്. സംഘർഷം വ്യാപിച്ചതോടെ അക്രമസ്ഥലത്തു കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുവെട്ടി, പാനുണ്ട മേഖലകളില്‍ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ക്ഷേത്രപരിസരത്ത് ഉണ്ടായതെന്നാണ് വിവരം.



