
കോട്ടയം: വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയ കേസില്‍ രണ്ടും മൂന്നും പ്രതികള്‍ അറസ്റ്റില്‍.
രണ്ടാം പ്രതിയായ പെരുമ്പായിക്കാട്,പള്ളിപ്പുറം ഭാഗം, കണ്ണച്ചാൽ വീട്, ബിന്റോ ബേബി (26)നെയും മൂന്നാം പ്രതിയായ അതിരമ്പുഴ, പാറോലിക്കൽ ഭാഗം കൈതമല താഴെ വീട്ടിൽ ബിലാൽ ബക്കർ ( 30) നെയുമാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
തിരുനക്കര സ്വദേശിയുടെ വാടക വീട്ടില്‍ സംഘം ചേര്‍ന്ന് അതിക്രമിച്ച് കയറി വീട്ടിലെ ടീവിയും, പ്രൊജക്ടറും കസേര കൊണ്ട് അടിച്ച് പൊട്ടിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 55.000 രൂപ തട്ടിയെടുക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പ്രതിയായ ജിതിന്‍ ജോസഫ് (30)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി അരുൺ കെ എസ് , കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ എം ജെ, പ്രിൻസിപ്പൽ എസ് .ഐ. ഹരികൃഷ്ണൻ, പ്രബോഷണറി എസ്. ഐ. ആകാശ്, എ.എസ്. ഐ. സജി പി സി, സീനിയർ സിവിൽ പോലീസ് ഓഫീസറായ വരുൺ ദേവ്, സിവിൽ പോലീസ് ഓഫീസർമാരായ മനോജ് കെ എം, അബ്ദുൽ ഫൈസൽ, വിനയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



