
കോട്ടയം മരങ്ങാട്ടുപള്ളി കുട്ടുമ്മലിൽ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി യുവാക്കളുടെ മദ്യപാനവും ലഹരി ഉപയോഗവും; യുകെയിൽ ഇരുന്ന് സിസിടിവി വഴി കണ്ട വീട്ടുടമസ്ഥ ഉടനെ പോലീസിൽ അറിയിച്ചു; വിവരം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനുനേരെ യുവാക്കളുടെ കയ്യേറ്റവും ഭീഷണിയും; ഒടുവിൽ ബലം പ്രയോഗിച്ച് പ്രതികളെ കീഴ്പ്പെടുത്തി പൊലീസ്
കോട്ടയം: വീട്ടുമുറ്റത്തും സിറ്റൗട്ടിലും അതിക്രമിച്ചു കയറി യുവാക്കളുടെ മദ്യപാനവും ലഹരി പുകയ്ക്കലും.
യുകെയിൽ ഇരുന്ന് സിസിടിവി വഴി കണ്ട വീട്ടുടമസ്ഥ പോലീസിൽ അറിയിച്ചതിനിനെ തുടർന്ന് വിവരം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനുനേരെ കയ്യേറ്റവും ഭീഷണിയും ഉയർത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു.
വയലാ
കൊല്ലമാലയിൽ, വീട്ടിൽ അമൽ ലാലു (26) വയലാ ചാമക്കാലയിൽ
അതുൽ പ്രഭാഷ് (24), വയലാ ആലത്തൂകുന്നേൽ ദേവദർശൻ (24), വയലാ അറക്കൽ അർജുൻ ദേവരാജ് (23) വയലാ ഐക്കരപ്പറമ്പിൽ ജോഫിൻ ജോജോ (19) വയലാ കൂട്ടമ്മൽ കൈലാസ് (23) എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

20- ആം തീയതി മരങ്ങാട്ടുപള്ളി കുട്ടുമ്മലിലാണ് സംഭവം. വെകുന്നേരം 5 മണിയോടെ യു. കെ.യിൽ ജോലി ചെയ്യുന്ന വയലാ കൂട്ടമ്മൽ ഗിരിജ തന്റെ വീടിന്റെ സിറ്റൗട്ടിലും മുറ്റത്തും കുറച്ചു പേർ ചേർന്ന് മദ്യപിക്കുന്നതായും പുക വലിക്കുന്നതായും സി. സി. റ്റി. വി. യിലൂടെ കണ്ട് അവർ വിവരം മരങ്ങാട്ടുപള്ളി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരം തിരക്കാനെത്തിയ പോലീസ് സംഘത്തിനുനേരെ ലഹരിയിലായിരുന്ന യുവാക്കൾ അക്രമാ സക്തരായി ചീത്തവിളിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു.
തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് ഇൻസ്‌പെക്ടർ അജേഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവാക്കളെ ബലം പ്രയോഗിച്ചു കീഴ്പെടുത്തുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതികൾ പോലീസു ദ്യോഗസ്ഥരെ ആക്രമിച്ചത്.
എസ്. ഐ. ഗോപകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, ശരത് കൃഷ്ണദേവ്,ശ്യാം കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രതികളെ പാലാ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.