video
play-sharp-fill

വീടുപണിയാൻ മൂന്നു ലക്ഷം രൂപ അഡ്വാൻസ് വാങ്ങി: മാസങ്ങൾ കഴിഞ്ഞിട്ടും വീട് പണിതില്ല; ചോദ്യം ചെയ്തയാളെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തി; കരാറുകാരൻ അറസ്റ്റിൽ

വീടുപണിയാൻ മൂന്നു ലക്ഷം രൂപ അഡ്വാൻസ് വാങ്ങി: മാസങ്ങൾ കഴിഞ്ഞിട്ടും വീട് പണിതില്ല; ചോദ്യം ചെയ്തയാളെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തി; കരാറുകാരൻ അറസ്റ്റിൽ

Spread the love

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: സർക്കാരിൽ നിന്ന് വീടുപണിയാൻ അനുവദിച്ച തുക തട്ടിയെടുത്ത ശേഷം മുങ്ങി നടന്നതിനെ ചോദ്യം ചെയ്ത അയൽവാസിയെ കരാറുകാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോളച്ചൽ നാല് സെന്റ് കോളനിയിലെ താമസക്കാരനായ എം. സുലൈമാൻ പിള്ളയെയാണ് കരാറുകാരനായ ഇടവം കോളച്ചൽ മീതു ഭവനിൽ എൽ. ക്ലമന്റ് (50) അറസ്റ്റിലായത്. കോളച്ചൽ നാല് സെന്റ് കോളനിയിലെ താമസക്കാരനായ എം. സുലൈമാൻ പിള്ളയ്ക്ക് സർക്കാരിൽ നിന്ന് മണ്ണും വീടും പദ്ധതി പ്രകാരം അനുവദിച്ച നാല് ലക്ഷം രൂപയുടെ ആദ്യഗഡുക്കൾ കൈപ്പറ്റിയ ശേഷം ക്ലമന്റ് വീടുപണിയാതെ മുങ്ങുകയായിരുന്നു.

യഥാസമയം നിർമാണം നടത്താത്തതിനാൽ ബാക്കി തുക ലാപ്‌സായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കസേരയിൽ ഇരിക്കുകയായിരുന്ന സുലൈമാൻ പിള്ളയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചവിട്ടി നിലത്തിടുകയുമായിരുന്നു. വീഴ്ചയിൽ ഇയാളുടെ വാരിയെല്ല് പൊട്ടി. ഒളിവിൽപ്പോയ പ്രതിയെ പാലോട് സി.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ രാധാകൃഷ്ണൻ, മധുപൻ, ഭുവനചന്ദ്രൻ, എ.എസ്.ഐ ഇർഷാദ്, സി.പി.ഒ സജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group