തിരുവാതുക്കലിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; വീട് തല്ലിത്തകർത്തു: ആക്രമണം കഞ്ചാവ് വിൽപ്പനയെ ചോദ്യം ചെയ്തതിനെ തുടർന്ന്
സ്വന്തം ലേഖകൻ
കോട്ടയം: കഞ്ചാവ് വിൽപ്പനയെ ചോദ്യം ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാഫിയ സംഘം വീട് ആക്രമിച്ചു. യുവാവിനെയും ഗൃഹനാഥനെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു. അക്രമികളുടെ വെട്ടേറ്റ തിരുവാതുക്കൽ സ്വദേശി കാർത്തിക്കിനെയും (24), ഗൃഹനാഥനായ മെഹബൂബിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലും, മെഹബൂബ് ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. തിരുവാതുക്കൽ പ്രീമിയർ കോളേജിനു സമീപം കളത്തൂത്തറ വീടാണ് ആക്രമിച്ച് തകർത്തത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പ്രീമിയർ കോളേജിനു സമീപത്തെ റോഡരികിൽ കഴിഞ്ഞ ദിവസം യുവാക്കളുടെ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നതായി പൊലീസ് പറയുന്നു. ഇത് കഞ്ചാവ് വിൽക്കാനെത്തിയവരെ തടഞ്ഞതിനെ തുടർന്നാണെനാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ റോഡിൽ കഞ്ചാവ് മാഫിയ സംഘം എത്തി കഞ്ചാവ് വിതരണം ചെയ്തിരുന്നു. ഇതിനെ കളത്തൂത്തറ വീട്ടിൽ മെഹബൂബിന്റെ മകൻ ഹാജാ ഹുസൈനും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനു പ്രതികാരം ചെയ്യാനാണ് അ്ഞ്ചംഗ സംഘം ഞായറാഴ്ച വൈകിട്ട് വീട്ടിൽ എത്തിയത്. വീടിനു മുന്നിൽ മാരകായുധങ്ങളുമായി വെല്ലുവിളി മുഴക്കിയ സംഘം ജനൽ ചില്ലുകളും, ഉള്ളിലെ സാധനങ്ങളും തല്ലിത്തകർത്തു. തടയാനെത്തിയപ്പോഴാണ് മെഹബൂബിനെ സംഘം ചവിട്ടി വീഴ്ത്തിയത്. വീട്ടിലെ ബഹളം കേട്ടാണ് വഴിയാത്രക്കാരനായ കാർത്തിക്ക് ഉള്ളിലേയ്ക്ക് എത്തിയത്. കാർത്തിക്കിന്റെ തലയിൽ വെട്ടിയ സംഘം പിന്നീടും ഭീഷണി മുഴക്കി. നാട്ടുകാർ സംഘടിക്കുകയും, പൊലീസിനെ വിളിക്കുകയും ചെയ്തതോടെ അക്രമി സംഘം സ്ഥലത്തു നിന്നും രക്ഷപെട്ടു. തുടർന്ന് കാർത്തിക്കിനെയും മെഹബൂബിനെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Third Eye News Live
0