വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷം തട്ടി:  ഓൺലൈൻ മാധ്യമ സ്ഥാപന ഉടമയും ഭർത്താവും അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷം തട്ടി: ഓൺലൈൻ മാധ്യമ സ്ഥാപന ഉടമയും ഭർത്താവും അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഏറ്റുമാമൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കുടുംബത്തെ കബളിപ്പിച്ച് ഒൻപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഓ്ൺലൈൻ മാധ്യമ സ്ഥാപന ഉടമകളായ ദമ്പതിമാർ അറസ്റ്റിൽ. ഏറ്റുമാനൂർ തോപ്പിൽ ഹാരിസ്(50), ഭാര്യ ഫിജോ ഹാരിസ്(34)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയാണ് ഫിജോ. ഇവരാണ് ഈ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ. കേസിലെ മുഖ്യപ്രതിയായ തൃശൂർ സ്വദേശി അജിത് ജോർജിനായി അന്വേഷണം തുടരുകയാണെന്ന് ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, ഭാര്യ ഹിമ, സഹോദരൻ എബി എന്നിവരെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ കബളിപ്പിച്ചതായാണ് കേസ്. ഇവരെ വിദേശത്ത് ജോലിയ്ക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ ചേർന്ന് ഒൻപതരലക്ഷം രൂപ വാങ്ങിയെടുത്തതായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2017 ഓഗസ്റ്റിലാണ് പ്രതികൾക്ക് ഇവർ പണം നൽകിയത്. എന്നാൽ, ഇതുവരെയും അവർക്ക് ജോലിയോ, പണം തിരികെ നൽകുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് തട്ടിപ്പിന് ഇരയായവർ പരാതിയുമായി രംഗത്ത് എത്തിയത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. ഹാരിസും ഫിജോയും ഏറ്റുമാനൂർ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം ഫോർ്‌ലൈൻ് കൺ്‌സൾ്ട്ടൻ്‌സി എന്ന സ്ഥാപനം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.