video
play-sharp-fill

ഹോട്ടലിലെ ശൗചാലയത്തിൽ ഒളികാമറ ; പ്രതി അറസ്റ്റിൽ

ഹോട്ടലിലെ ശൗചാലയത്തിൽ ഒളികാമറ ; പ്രതി അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

ഓച്ചിറ : പരബ്രഹ്മക്ഷേത്രഗോപുരത്തിന് സമീപത്തെ ഹോട്ടലിലെ ശൗചാലയത്തിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു . കായംകുളം കൃഷ്ണപുരം അനീഷ് ഭവനിൽ (അശോക ഭവനം) അനീഷി(30)നെയാണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

കാഞ്ഞിരപ്പള്ളിയിൽ നിന്നുവന്ന സ്ത്രീകൾ ഉൾപ്പെടുന്ന 17 അംഗം സംഘം ഓച്ചിറ ക്ഷേത്രദർശനം കഴിഞ്ഞ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. സ്ത്രീകൾ ശൗചാലയത്തിലേക്ക് പോകുന്നത് കണ്ട അനീഷ് കടയുടെ വെളിയിലറങ്ങി ശൗചാലയത്തിന്റെ പിന്നിലെ ഭിത്തിയുടെ വിടവിൽക്കൂടി മൊബൈൽ കാമറ വഴി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ വെളിച്ചം ശ്രദ്ധയിപ്പെട്ട വീട്ടമ്മ ബഹളം ഉണ്ടാക്കി.ഈ സമയം കൂടെയെത്തിയവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് സംഭവ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ഹോട്ടൽ പൂട്ടിക്കുകയും ചെയ്തു.