video
play-sharp-fill
സവാള നൽകാത്തതിൽ തർക്കം ; പ്രകോപിതരായ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

സവാള നൽകാത്തതിൽ തർക്കം ; പ്രകോപിതരായ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾക്ക് സവാള നൽകിയില്ല. പ്രകോപിതരായ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. തിരുവനന്തപുരം കൈതമുക്കിൽ ബുധനാഴ്ച്ചയാണ് സംഭവം ഉണ്ടായത്.
ഹോംലി മീൽസ് എന്ന കടയിലാണു യുവാക്കൾ രാത്രി അക്രമം നടത്തിയത്. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ ആദ്യ രണ്ടു തവണ സവാള ചോദിച്ചപ്പോഴും നൽകി. വീണ്ടും ചോദിച്ചപ്പോൾ സവാള തീർന്നുപോയി എന്ന് പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. കടയുടെ ചില്ലുകൾ അടിച്ചുപൊട്ടിച്ച സംഘം പോലീസ് വരുന്നതിനു മുമ്പു രക്ഷപെട്ടു.

ആക്രമണത്തിൽ ഒരു ജീവനക്കാരനു പരിക്കേറ്റിട്ടുണ്ട. ആക്രമണം നടത്തിയ യുവാക്കൾ മദ്യപിച്ചിരുന്നതായി കടയുടമ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :