video
play-sharp-fill

‘നീ സങ്കേതത്തിലെ മാലാഖ’.. യുവതിയുടെ ശരീരഭാഗങ്ങളെക്കുറിച്ചും വർണനകൾ;  മോശമായ പെരുമാറ്റവും ലൈംഗിക താൽപര്യങ്ങളെ കുറിച്ചുള്ള സന്ദേശങ്ങളും; പീഡനശ്രമത്തിന് പിന്നാലെ ഭീഷണി സന്ദേശവും; ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്

‘നീ സങ്കേതത്തിലെ മാലാഖ’.. യുവതിയുടെ ശരീരഭാഗങ്ങളെക്കുറിച്ചും വർണനകൾ; മോശമായ പെരുമാറ്റവും ലൈംഗിക താൽപര്യങ്ങളെ കുറിച്ചുള്ള സന്ദേശങ്ങളും; പീഡനശ്രമത്തിന് പിന്നാലെ ഭീഷണി സന്ദേശവും; ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്

Spread the love

കോഴിക്കോട്: മുക്കം മാമ്പറ്റയിലെ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെ രണ്ട് പ്രതികൾകൂടി അറസ്റ്റിനായതിന് പിന്നാലെ കൂടുതൽ തെളിവുകൾ പുറത്ത്. പീഡനശ്രമത്തിന് ശേഷം ഒന്നാം പ്രതിയും ഹോട്ടലുടമയുമായ ദേവദസ് യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു.

ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ സങ്കേതം ഹോട്ടലുടമ ദേവദാസ് ജീവനക്കാരിക്ക് വാട്സാപ്പ് വഴി സന്ദേശങ്ങളും അയച്ചിരുന്നു. മോശമായ പെരുമാറ്റത്തിന് പലവട്ടം മാപ്പ് പറയുന്ന ദേവദാസ് യുവതി പരിക്കു പറ്റി ആശുപത്രിയിലായ ശേഷമാണ് ഭീഷണി സന്ദേശം അയച്ചത്. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നാണ് ഭീഷണി.

പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചതോടെയാണ് ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചത്. തന്റെ ഭാഗത്തുനിന്നും ഇനി മോശമായ ഒരു പെരുമാറ്റം ഉണ്ടാവില്ലെന്ന് ദേവദാസ് ഉറപ്പു നൽകുന്നു. ബിസിനസ് പരമായ ബന്ധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അവസാനമായി ഒരവസരം നൽകണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടമായി നൽകിയ പണം തിരിച്ചയക്കരുത്. ‘നീ സങ്കേതത്തിലെ മാലാഖ’ ആണെന്നും വാട്സാപ്പ് സന്ദേശത്തിലുണ്ട്. യുവതിയുടെ ശരീരഭാഗങ്ങളെക്കുറിച്ചും ഇയാൾ വർണനകൾ നടത്തുന്നുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാവരുതെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളിൽ വ്യക്തമാണ്.