video
play-sharp-fill

പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ ചിത്രമില്ലാത്തതിന് സസ്പെൻഷൻ: അന്യായമായ സസ്പെൻഷൻ പിൻവലിക്കുക :സെറ്റോ

പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ ചിത്രമില്ലാത്തതിന് സസ്പെൻഷൻ: അന്യായമായ സസ്പെൻഷൻ പിൻവലിക്കുക :സെറ്റോ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സർക്കാർ ജീവനക്കാരെ നിസാര കുറ്റങ്ങൾ ചുമത്തി സ്ഥലം മാറ്റുന്നതും സസ്പെൻഡ് ചെയ്യുന്നതും സർക്കാർ അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.

പുതുപ്പള്ളി കൃഷി ഓഫീസറെ സസ്പെൻഡ് ചെയ്തത് നിസാര ആരോപണങ്ങളുടെ പേരിലാണ്. ബാനർ പ്രിൻ്റിംഗിൽ വന്ന അപകത മനപൂർവ്വം എന്ന് കരുതാനാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് – 19 പ്രതിസന്ധിക്കിടയിലും ഓണച്ചന്തകൾ പരാതിക്കിട നൽകാതെ പ്രവർത്തിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ജീവനക്കാർ . നിസാര കാരണങ്ങൾ കണ്ടെത്തിയുള്ള ശിക്ഷാ നടപടികൾ ജീവനക്കാരുടെ മനോവീര്യം തകർക്കുവാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുവാൻ സെറ്റോ ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.