ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കൾ മർദ്ദിച്ചു; സ്ഥലത്തെത്തിയ പൊലീസിനും മർദ്ദനം;3 പേർക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

പാലക്കാട് : ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കൾ മർദ്ദിച്ചതായി പരാതി. ഒറ്റപ്പാലത്ത് ആണ് സംഭവം.ഇന്നലെ രാത്രി എട്ടര മണിക്ക് സഫ്രോൺ മന്തി എന്ന ഹോട്ടലിലാണ് അടിപിടിയുണ്ടായത്. സംഭവത്തിൽ 3 പേർക്കെതിരെ പൊലീസ് കേസെടുത്തു.

video
play-sharp-fill

മദ്യലഹരിയിൽ വന്ന മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുൽ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.

സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പ്രശ്നത്തിൽ ഇടപെടാൻ വന്ന എസ്ഐക്കും മർദ്ദനമേറ്റു. രണ്ട് എഫ് ഐ ആറുകളായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഭവമുണ്ടായത്. പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കാനായി വന്ന സബ് ഇൻസ്പെക്ടർ ഗ്ലാഡിങ് ഫ്രാൻസിസിനാണ് മർദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group