ചായക്കട ഉടമ ആത്മഹത്യ ചെയ്തത് മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് കുടുംബം ; ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെയും ഭർത്താവിന്റെയും പേര്; ആരോപണങ്ങൾ നിഷേധിച്ച് പഞ്ചായത്ത് അംഗം

Spread the love

പത്തനംതിട്ട: ഇടയാറന്മുളയിൽ ചായക്കട ഉടമ ആത്മഹത്യ ചെയ്തത് മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് കുടുംബം. ആത്മഹത്യകുറിപ്പിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെയും ഭർത്താവിന്റെയും പേര് എഴുതിവെച്ച് ചായക്കട ഉടമ ആത്മഹത്യ ചെയ്തു. പഞ്ചായത്ത് അംഗമായ രമാദേവിയുടെ കെട്ടിടത്തിലായിരുന്നു രണ്ട് വർഷം മുമ്പ് വരെ ബിജു കട നടത്തിയിരുന്നത്. ഇവിടെ നിന്ന് ബലമായി ഇറക്കി വിട്ടെന്നും മാനസിക സമ്മർദ്ദത്തിൽ ആക്കിയെന്നും ബിജുവിന്റെ ഭാര്യ ഷൈജ പറഞ്ഞു. ആരോപണം പഞ്ചായത്ത് അംഗം രമാദേവി നിഷേധിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബിജുവിനെ കോട്ടയ്ക്കകം ജംഗ്ഷനിലെ ചായക്കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് വർഷം മുമ്പ് കോന്നിയിൽ നിന്ന് കോട്ടയ്ക്കകത്ത് എത്തി വാടകയ്ക്ക് താമസിക്കുന്ന ആളാണ്.

കോൺഗ്രസ് പഞ്ചായത്ത് അംഗമായിരുന്ന രമാദേവിയുടെ കെട്ടിടത്തിൽ ആയിരുന്നു മുൻപ് ബിജു ചായക്കട നടത്തിയിരുന്നത്. രണ്ട് വർഷം മുമ്പ് പുതിയ സ്ഥലത്തേക്ക് മാറുകയും. എന്നാൽ തന്റെ മരണത്തിന് ഉത്തരവാദി രമാദേവിയും ഭർത്താവും ആണെന്നാണ് ബിജുവി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ബിജുവിനെ രണ്ട് വർഷം മുമ്പ് രമാദേവി ബലമായി ഇറക്കി വിട്ടതാണെന്നും പുതിയ കട തുടങ്ങാനും തടസ്സമുണ്ടാക്കി എന്നും ഭാര്യ ഷൈജ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ആരോപണങ്ങൾ പഞ്ചായത്തംഗം രമാദേവി നിഷേധിച്ചു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയപ്രീതിതമായ നീക്കം എന്നും രമാദേവി. ആറന്മുള പോലീസ് അസ്വാഭാവിക ഭരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി ആളുകളുമായി ഇയാൾക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.