സാമ്പത്തിക പ്രതിസന്ധി; ആത്മഹത്യ ചെയ്ത ഹോട്ടലുടമകളുടെ അനുസ്മരണയോഗം നടന്നു
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യ ചെയ്ത ഹോട്ടലുടമകളുടെ അനുസ്മരണയോഗം നടന്നു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, റസിഡൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ എം രാധാകൃഷ്ണപിള്ള, സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറർ ആർ സി നായർ, വർക്കിംഗ് പ്രസിഡണ്ട് വേണുഗോപാലൻ നായർ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടിസി അൻസാരി ഷാഹുൽഹമീദ്, സിറ്റി സുകുമാരൻനായർ, മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0