
കൊല്ലം: കട അടയ്ക്കാൻ തുടങ്ങുമ്പോള്‍ പൊറോട്ട ചോദിച്ചെത്തി, നല്‍കാഞ്ഞതിന് കടയുടമയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയില്‍.
കൊല്ലം മങ്ങാട് സ്വദേശി നിഖിലേഷാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
മങ്ങാട് സംഘം മുക്കിലെ സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിനെയാണ് പ്രതിയും കൂട്ടാളിയും ചേർന്ന് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കട അടയ്ക്കാനിരിക്കെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കിലെത്തിയ യുവാക്കള്‍ പൊറോട്ട ആവശ്യപ്പെട്ടെങ്കിലും പൊറോട്ട തീർന്നെന്ന് കടയുടമ പറഞ്ഞതാണ് അക്രമത്തിലേക്ക് നയിച്ചത്. ഒളിവിലുള്ള നിഖിലേഷിന്റെ സുഹൃത്തിനായി അന്വേഷണം തുടരുകയാണ്.