video
play-sharp-fill

ചിക്കൻ കറിക്ക് ചൂട് കുറവായതിന്‍റെ പേരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ മർദ്ദനം; സോഡാ കുപ്പി എടുത്തു തലയിൽ അടിക്കാൻ ശ്രമം; മാപ്പ് പറയണമെന്ന് പറഞ്ഞ് വിളിച്ചപ്പോൾ മാറി പോകാൻ ശ്രമിക്കവേ വീണ്ടും മർദ്ദനം; ആക്രമണത്തിന് പിന്നിൽ ഏഴം​ഗ സംഘം

Spread the love

നെയ്യാറ്റിൻകര: ചിക്കൻ കറിക്ക് ചൂട് കുറവായതിന്‍റെ പേരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ സോഡ കുപ്പി കൊണ്ട് അക്രമണവും മർദ്ദനവും. നെയ്യാറ്റിൻകര, അമരവിളയിലെ പുഴയോരം ഹോട്ടൽ ഉടമയായ ദിലീപിനാണ് മർദ്ദനമേറ്റത്.

ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിനാണ് മർദ്ദനമെന്നാണ് പരാതി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഏഴംഗ സംഘമാണ് ഉടമയെ മർദ്ദിച്ച് അവശനാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്.ഹോട്ടലിനുള്ളിൽ ഇരുന്ന സോഡാ കുപ്പി എടുത്തു തലയിൽ അടിക്കാൻ ശ്രമിക്കുകയായിരുന്നു.

മർദ്ദനത്തിനുശേഷം ഉടമയോട് മാപ്പ് പറയണമെന്ന് പറഞ്ഞ് പുറത്തേയ്ക്ക് വിളിച്ചപ്പോൾ മാറി പോകാൻ ശ്രമിക്കവേ വീണ്ടും മർദ്ദിച്ചു. ഹോട്ടലിലെ വനിതാ ജീവനക്കാരിയോടും യുവാക്കൾ തട്ടിക്കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദനമേറ്റ കടയുടമ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.