കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം; ഹോട്ടല്‍ നടത്തിപ്പുകാരുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ; സമാന സംഭവം രണ്ട് വർഷം മുൻപ് കോട്ടയത്തും
സ്വന്തം ലേഖകൻ
തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാരെ പോലീസ് അറസ്റ്റ് ചെയ്തു.
സെയിൻ ഹോട്ടലിന്റെ ഉടമകളായ കയ്പമംഗലം സ്വദേശി ചമ്മിണിയിൽ വീട്ടിൽ റഫീക്ക് (51), കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടിൽ അസ്ഫീർ (44) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ മെയ് 25ന് ആയിരുന്നു സംഭവം. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടിൽ ഉസൈബയാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്. സംഭവത്തിൽ 250 ഓളം പേർക്കാണ് അന്ന് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിനുശേഷം പോലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ അടപ്പിക്കുകയും നടത്തിപ്പുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇതേ തുടർന്ന് ഹോട്ടൽ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ രണ്ട് പേരെയും റിമാന്റ് ചെയ്തു.
രണ്ട് വർഷം മുൻപ് കോട്ടയം സംക്രാന്തിയിലും സമാനമായ സംഭവമുണ്ടായി. കോട്ടയം സംക്രാന്തിയിലെ പാർക്ക് കുഴിമന്തി ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിങ് ഓഫീസര്‍ രശ്മി രാജ് (32) മരണപ്പെട്ടിരുന്നു. സമാനമായ സംഭവമാണ് തൃശൂർ പെരിഞ്ഞനത്തും ഉണ്ടായത് .