video
play-sharp-fill
കാണക്കാരിയിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കാണക്കാരിയിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കാണക്കാരിയിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഹോട്ടലിന് തീ വയ്ക്കുകയും ചെയ്ത സംഭവത്തിൽ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

നിയമപരമായ മാർഗങ്ങൾ നിലനിൽക്കെ ഹോട്ടലിനു നേരെയും ഹോട്ടൽ ഉടമയ്ക്ക് നേരെയും ഉണ്ടായ ആക്രമണം അംഗീകരിക്കാൻ സാധിക്കില്ല. ഇത് തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള അവകാശം നിഷേധിക്കലാണ്. ഇത്തരത്തിൽ നിയമം കൈയ്യിലെടുക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി ,സെക്രട്ടറി എൻ.പ്രതിഷ് ,സ്റ്റേറ്റ് വൈസ് പ്രസിഡന്റ്  മുഹമ്മദ് ഷെറീഫ് ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ.സി. നായർ ,സി.റ്റി. സുകുമാരൻ നായർ ,കെ .സുഗുമാർ ,ബേബി തോമസ് ,അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.