play-sharp-fill
തനി നാടൻ ഭക്ഷണവുമായി 116 വർഷം പൂർത്തിയാക്കി നെടുങ്കുന്നത്തെ ചിറമത്താൽ റസ്റ്ററന്റ്: ഹോട്ടൽ ഉടമയെ ആദരിക്കാനൊരുങ്ങി നെടുങ്കുന്നം പഞ്ചായത്ത്

തനി നാടൻ ഭക്ഷണവുമായി 116 വർഷം പൂർത്തിയാക്കി നെടുങ്കുന്നത്തെ ചിറമത്താൽ റസ്റ്ററന്റ്: ഹോട്ടൽ ഉടമയെ ആദരിക്കാനൊരുങ്ങി നെടുങ്കുന്നം പഞ്ചായത്ത്

സ്വന്തം ലേഖകൻ

കറുകച്ചാൽ: ചെറുകടികളും നാടൻ വിഭവങ്ങളുമായി കഴിഞ്ഞ 116 വർഷമായി നെടുങ്കുന്നത്ത് പ്രവർത്തിക്കുന്ന ചിമറത്താൽ റെസ്റ്റോറന്റ് രുചിയുടെ ഒരു നൂറ്റാണ്ട് പിന്നിടുന്നു. ചെറുകടികളും, മുട്ടറോസ്റ്റും വിവിധ നാടൻ വിഭവങ്ങളുമായി നാട്ടിൻപുറത്തിന്റെ രുചിപ്പെരുമയുമായാണ് റസ്റ്ററന്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

നൂറ്റാണ്ടിന്റെ ഓർമ്മയുടെ രുചിപ്പെരുമയാണ് ഇപ്പോൾ നെടുങ്കുന്നത്തെ ചിറമത്താൽ റസ്‌റ്റോറന്റിനു അവകാശപ്പെടാനുള്ളത്. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സുകുമാരൻ നായരാ(മാമൻ)ണ് ഹോട്ടൽ ഇപ്പോൾ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു നാടിന്റെ തന്നെ രുചിയുടെ അടയാളമായി മാറിയ ചിറമത്താൽ റസ്റ്ററന്റിനെ ആദരിക്കുന്നത് നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് അധികൃതരാണ്. നവംബർ രണ്ടിനു രാവിലെ പത്തിന് പഞ്ചായത്ത് അധികൃതർ അദ്ദേഹത്തെ ആദരിക്കും.

പഞ്ചായത്ത് പ്രസിഡന്റ് രവി വി.സോമൻ സുകുമാരൻ നായർക്കു ഉപഹാരം സമർപ്പിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശൈലജാകുമാരി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. മാത്യു ജോൺ പീടികയിൽ പൊന്നാട അണിയിച്ച് ആദരിക്കും. അജിത് മുതിരമല, രാജേഷ് കൈടാച്ചിറ, വി.എം ഗോപകുമാർ, ജോ ജോസഫ് എന്നിവർ യോഗത്തിൽ പ്രസംഗിക്കും.