play-sharp-fill
ഏറ്റുമാനൂരിലെ കലവറ ഹോട്ടലിനെതിരെ വ്യാജ പ്രചാരണം: ഹോട്ടലിനെതിരെ വ്യാജ പ്രചാരണം നടത്തിയതിനു പിന്നിൽ രഹസ്യ ലോബിയെന്ന് സൂചന; നിയമനടപടിയ്‌ക്കൊരുങ്ങി ഹോട്ടൽ മാനേജ്‌മെന്റ്

ഏറ്റുമാനൂരിലെ കലവറ ഹോട്ടലിനെതിരെ വ്യാജ പ്രചാരണം: ഹോട്ടലിനെതിരെ വ്യാജ പ്രചാരണം നടത്തിയതിനു പിന്നിൽ രഹസ്യ ലോബിയെന്ന് സൂചന; നിയമനടപടിയ്‌ക്കൊരുങ്ങി ഹോട്ടൽ മാനേജ്‌മെന്റ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഏറ്റുമാനൂരിൽ എം.സി റോഡരികിലെ കലവറ ഹോട്ടലിനെതിരെ വ്യാജ പ്രചാരണം. സോഷ്യൽ മീഡിയ വഴിയും, നഗരസഭയിൽ വ്യാജ പരാതി നൽകിയുമാണ് ഒരു വിഭാഗം ഹോട്ടലിനെതിരെ പ്രചാരണം നടത്തുന്നത്.

ഹോട്ടലിൽ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതായി ഒരു കുടുംബത്തെ ഉപയോഗിച്ച് വ്യാജ പരാതി നഗരസഭ ഓഫിസിൽ നൽകിയതോടെയാണ് ഹോട്ടലിനെതിരെ പ്രവർത്തിക്കുന്ന ലോബിയുടെ നീക്കങ്ങൾ പുറത്തു വന്നത്. ഇതോടെ ഹോട്ടലിനെതിരെ വ്യാജ പരാതി നൽകി തകർക്കാൻ ശ്രമിക്കുന്ന ലോബിയ്‌ക്കെതിരെ പൊലീസിലും, സൈബർ സെല്ലിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ഹോട്ടൽ മാനേജ്‌മെന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമായിരുന്നു വ്യാജ പരാതി ഉടലെടുത്തത്. തെള്ളകത്തെ ആശുപത്രിയിൽ എത്തിയ കുടുംബത്തെ മുൻ നിർത്തിയായിരുന്നു പരാതി. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് ലൈവിനെ ഹോട്ടൽ അധികൃതർ ബന്ധപ്പെട്ടു. ഇവരുടെ നിർദേശം അനുസരിച്ച് തേർഡ് ഐ ന്യൂസ് ഏറ്റുമാനൂർ ബ്യൂറോയിൽ നിന്നുള്ള റിപ്പോർട്ടർ ഹോട്ടലിൽ എത്തി. തുടർന്നു ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

എന്നാൽ, ഈ ദൃശ്യങ്ങളിൽ ഒന്നിൽ പോലും ഉപഭോക്താക്കൾ പരാതിപ്പെട്ടതിനു സമാനമായ രീതിയിൽ യാതൊരു വിധ സംഭവങ്ങളും കണ്ടെത്തിയിട്ടില്ല. ഹോട്ടലിനുള്ളിൽ തർക്കമോ, വാക്കേറ്റമോ ഉണ്ടായിട്ടില്ലെന്നും സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഹോട്ടലിനെതിരെ വ്യാജ പരാതി നൽകാൻ പ്രവർത്തിക്കുന്ന ഒരു ലോബി തന്നെയുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.

ഹോട്ടലിന്റെ ക്രഡിബിലിറ്റിയും നല്ല ഭക്ഷണം നൽകുന്നതും തകർക്കാൻ സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണത്തെ ഉപയോഗിക്കുകയാണ്. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനാണ് ഇപ്പോൾ കലവറ ഹോട്ടൽ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. നഗരസഭയിലെ പരാതിയിൽ റിപ്പോർട്ട് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുന്നതിനും മാനേജ്‌മെന്റ് തീരുമാനിച്ചു.