തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപൊതിയില്‍ പാമ്പിന്റെ തോല്‍

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപൊതിയില്‍ പാമ്ബിന്റെ തോല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു.

നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്ബിന്റെ അവശിഷ്ടം കണ്ടെത്തിയത്. നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്നാണ് ഇത് വാങ്ങിയത്.

മകള്‍ ഭക്ഷണം കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും അറിയിച്ചുവെന്നും പ്രിയ പറഞ്ഞു. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇത് പാമ്ബിന്റെ തോലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group