video
play-sharp-fill

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കു പഠനസൗകര്യവുമായി ഹോട്ടൽ അസോസിയേഷൻ: കളക്ടർക്കും വെസ്റ്റ് പൊലീസിനും ടിവി കൈമാറി

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കു പഠനസൗകര്യവുമായി ഹോട്ടൽ അസോസിയേഷൻ: കളക്ടർക്കും വെസ്റ്റ് പൊലീസിനും ടിവി കൈമാറി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കു ടിവി വിതരണം ചെയ്ത് ഹോട്ടൽ അൻഡ് റസ്റ്ററന്റ് അസോസിയേഷൻ.

വിദ്യാർത്ഥികൾക്കായി എൽസിഡി ടിവികളാണ് അസോസിയേഷൻ വിതരണം ചെയ്ത്. ജില്ലാ കളക്ടർ എം .അഞ്ജന, വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ ടിവി ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങിലെ ഓൺലൈൻ വിദ്യാഭ്യാസത്തിനു അടിസ്ഥാന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കാണ് ടി.വി വിതരണം ചെയ്യുന്നത്.

ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ്കുട്ടി, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ്, ഷാഹുൽ ഹമീദ്, ഗിരീഷ് മത്തായി, അൻസാരി, അയൂബ്, പ്രമി, അനിയൻ ജേക്കബ്, ബിബിൻ തോമസ്, പൊലീസ് സേനാംഗങ്ങളായ മാത്യു, അനിൽ, ബിപിൻ , ഗിരീഷ് എന്നിവർ പങ്കെടുത്തു.