video
play-sharp-fill

ഹോട്ടലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം  ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ധർണയിൽ പ്രതിഷേധം ഇരമ്പി

ഹോട്ടലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ധർണയിൽ പ്രതിഷേധം ഇരമ്പി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഹോട്ടലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ധർണ നടത്തി. നിരന്തരം ഹോട്ടലുകാർക്കെതിരെ ആക്രമണം നടത്തുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ആക്രമണം നടന്ന മുളങ്കുഴയിലെ ഐശ്വര ഹോട്ടലിന് മുന്നിൽ ധർണ നടത്തിയത്.

ജില്ലയിലെ നൂറ് കണക്കിന് ഹോട്ടൽ ഉടമകളും തൊഴിലാളികളും പങ്കെടുത്ത പ്രതിഷേധ ധർണയും യോഗവും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കാണക്കാരിയിൽ അപ്പു എന്ന ഹോട്ടൽ തീ വയ്ക്കുകയും , ഹോട്ടൽ ഉടമയെ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതുവർഷ രാത്രിയിൽ നാട്ടകം മുളങ്കുഴയിൽ ഹോട്ടലിന് നേരെ ആക്രമണം ഉണ്ടായത്. ഡിസംബർ 31 ന് അർദ്ധരാത്രിയ്ക്ക് ശേഷം എത്തിയ അക്രമി സംഘം ഹോട്ടൽ അടിച്ച് തകർത്ത് , ഹോട്ടലിന് മുന്നിൽ കിടന്ന കാറും തകർത്തിരുന്നു.

രണ്ടു സംഭവങ്ങളിലും പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഹോട്ടലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണം ഉടമകളെ മാത്രമല്ല സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരെയാണ് ബാധിക്കുന്നത്. ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവരെയും , ഈ ഹോട്ടലുകളിലെ ജീവനക്കാരെയും അനുബന്ധ ജോലി ചെയ്യുന്നവരെയും വരെ ഈ ആക്രമണങ്ങൾ ബാധിക്കും. ഈ സാഹചര്യത്തിൽ അക്രമികളെ നിലയ്ക്കു നിർത്താൻ പൊലീസ് ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

പ്രതിഷേധ യോഗത്തിൽ സെക്രട്ടറി എൻ.പ്രതിഷ് ,സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് ഷെറീഫ് ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ.സി. നായർ ,സി.റ്റി. സുകുമാരൻ നായർ ,കെ .സുഗുമാർ ,ബേബി തോമസ് ,അൻസാരി, ഗിരീഷ് മത്തായി , എ.എസ് പ്രമി തുടങ്ങിയവർ പ്രസംഗിച്ചു.