video
play-sharp-fill
ഡിസംബർ 12ന് കോട്ടയത്ത് ഹോട്ടലുകാരുടെ പ്രതിഷേധ ദോശയും ഓംലറ്റും കിട്ടും: പക്ഷേ , അത് രണ്ടും പ്രതീക്ഷിക്കരുത്: പ്രതിഷേധവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

ഡിസംബർ 12ന് കോട്ടയത്ത് ഹോട്ടലുകാരുടെ പ്രതിഷേധ ദോശയും ഓംലറ്റും കിട്ടും: പക്ഷേ , അത് രണ്ടും പ്രതീക്ഷിക്കരുത്: പ്രതിഷേധവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിൽ വ്യത്യസ്ത പ്രതിഷേധമാർഗവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ രംഗത്ത്.

വിലക്കയറ്റത്തിനും അനധികൃത കച്ചവടസ്ഥാപനങ്ങൾക്കുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി  അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസംബർ 12 ന് വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം നഗരത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത പ്രതിഷേധം അരങ്ങേറുക. ധർണയുടെ ഭാഗമായി ദോശയും ഓംലറ്റും വിതരണം ചെയ്താണ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പച്ചക്കറ്റിയുടെയും അവശ്യസാധനങ്ങളുടെയും വില വർധനവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ദോശയ്‌ക്കൊപ്പം സാമ്പാർ ഉണ്ടാകില്ല. ഓംലറ്റിൽ സവാളയും..!

ഹോട്ടൽ ആൻഡ് റസ്റ്ററന്റ് മേഖലയെ തകർക്കുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ ധർണ നടത്തുന്നത്. വിലക്കയറ്റം മൂലം ഹോട്ടൽ മേഖലിൽ ഓരോ ദിവസവും പ്രവർത്തനചിലവ് വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര ശ്രദ്ധ വിഷയത്തിൽ പതിയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ധർണ നടത്തുന്നത്.

ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തുന്ന ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വർക്കിംങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ ട്രഷറർ പി.എസ് ശശിധരൻ, ജില്ലാ വർക്കിംങ് പ്രസിഡന്റ് ആർ.സി നായർ, ജില്ലാ വൈസ് പ്രസിഡന്റ് സി.ടി സുകുമാരൻനായർ,  അൻസാരി പത്തനാട് എന്നിവർ നേതൃത്വം നൽകും.