
കോട്ടയം നഗരമധ്യത്തിൽ അജ്ഞലി പാർക്ക് ഹോട്ടലിൽ വൻ ചീട്ടുകളി: ഫ്രീക്കനായ സർക്കാർ ജീവനക്കാരൻ അടക്കം ആറു പേർ പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ ഹോട്ടലായ അജ്ഞലി പാർക്കിൽ പണം വച്ച് ചീട്ടുകളിച്ച സംഘം പൊലീസ് പിടിയിലായി. ഫ്രീക്കനായി മുടിയും താടിയും നീട്ടി വളർത്തി നടക്കുന്ന സർക്കാർ ജീവനക്കാരൻ അടക്കം ആറു പേരെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇവരിൽ നിന്നും 13,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ദിവസങ്ങളായി ആഞ്ജലി പാർക്ക് ഹോട്ടൽ കേന്ദ്രീകരിച്ച് ചീട്ടുകളി നടക്കുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം ഹോട്ടലിൽ റെയ്ഡ് നടത്തുകയായിരുന്നു. ഹോട്ടലിനു പുറത്തെ നീക്കങ്ങൾ കൃത്യമായി ചീട്ടുകളി സംഘത്തെ അറിയിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ സംഘം നടത്തിയിരുന്നു. ഈ സംഘമാണ് പൊലീസ് എത്തുന്ന വിവരം ചീട്ടുകളി കളത്തിലേയ്ക്ക് കൈമാറിയത്. പൊലീസ് എത്തിയ വിവരം അറിഞ്ഞത് പ്രതികൾ പല വഴി ചിതറിയോടെ. ഒടുവിൽ 13,000 രൂപയുമായി ആറു പേരെ പൊലീസ് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.